SEED News

ആദിവാസി വിദ്യാര്ഥികള്ക്ക് സഹായം നല്കി

നെല്ലിയാമ്പതി: ആദിവാസി വിദ്യാര്ഥികള്ക്ക് സീഡ് ക്ലബ്ബംഗങ്ങളുടെ വക സഹായം. വല്ലങ്ങി വി.ആര്.സി.എം.യു.പി. സ്കൂള് വിദ്യാര്ഥികളാണ് സഹായവുമായി നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെത്തിയത്.   
വീടുകളില്നിന്ന് ഒരുപിടിവീതം ശേഖരിച്ച അരി  കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികള്ക്ക് നല്കി. ഇതോടൊപ്പം പഠനോപകരണങ്ങളും വിതരണംചെയ്തു. 
ശരത്ചന്ദ്രന്, ചന്ദ്രമോഹന്, കെ. കൃതിക, ചന്ദന, അമ്പിളി, കിഷോര്, നയന എന്നിവരടങ്ങുന്ന 50 വിദ്യാര്ഥികളാണ് കോളനിയിലെത്തിയത്. ഇവരോടൊപ്പം അധ്യാപകരായ എം. വിവേഷ്, എ.കെ. സുരേഷ്, സി. സജീവ്, എസ്. കൃഷ്ണദാസ്, പി. കെ. പ്രസന്ന, നീതാമോഹന്ദാസ്, രശ്മി, ഐശ്വര്യ, ശ്രീന, രമ്യ തുടങ്ങിയവരും  ഉണ്ടായിരുന്നു.

December 19
12:53 2016

Write a Comment

Related News