SEED News

നൂറിലധികം തെങ്ങിന് തൈകള് നട്ട് തൃത്താല ഗവ. മോഡല് റെസിഡന്ഷ്യല് സ്കൂളിൽ ഇളനീർ വനം

 കൂറ്റനാട്: മൂന്ന് വര്ഷത്തിനുള്ളില് സ്കൂള് പരിസരത്ത് നൂറിലധികം തെങ്ങിന്തൈകള് വെച്ചുപിടിപ്പിച്ച് ‘ഇളനീര്വനം’ തീര്ത്തിരിക്കുകയാണ് തൃത്താല ഗവ. മോഡല് റെസിഡന്ഷ്യല് സ്കൂള്. വിദ്യാര്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമമാണ് ഇളനീര്വനത്തിന് വളമായത്. 
 മൂന്നുവര്ഷം മുന്നേ ആരംഭിച്ച പദ്ധതിയില് പലപ്പോഴായാണ് സ്കൂള് പരിസരത്തെ വിവിധ ഭാഗങ്ങളിലായി തൈകള് നട്ടത്. കഴിഞ്ഞ ദിവസം പുതുതായി പത്തോളം തൈകളാണ് എല്ലാവരും ഒരുമിച്ച് നട്ടത്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബുമായി സഹകരിച്ച് ‘എന്റെ തെങ്ങ്’ പദ്ധതിയുടെ ഭാഗമായാണ് ഇളനീര്വനം പദ്ധതി തുടരുന്നത്. പട്ടികജാതി വികസനവകുപ്പാണ് തൈകള് വാങ്ങുന്നതിന്റെയും വളത്തിന്റെയും മറ്റും ചെലവുകള് വഹിക്കുന്നത്. വിദ്യാർഥികളാണ് തൈകള് സംരക്ഷിക്കുന്നത്. തങ്ങള്ക്കൊപ്പംതന്നെ തങ്ങള് നട്ട തൈകളും വളരുന്നത് അറിയുമ്പോള് ഉത്സാഹവും സന്തോഷവുമാണ് കുട്ടികള്ക്ക്. പ്രകൃതിയോടും കൃഷിയോടും കൂടുതല് അടുക്കാനുള്ള സാഹചര്യവുമാണ് ഇവര്ക്കിത്. തൈകളെല്ലാം നന്നായി വളരുന്നതായി പ്രധാനാധ്യാപകന് ടി. അബ്ദുള്റഹ്മാന് പറഞ്ഞു.

December 19
12:53 2016

Write a Comment

Related News