SEED News

കാൻസർ രോഗികള്ക്ക് സാന്ത്വനമേകാൻ സീഡ് സ്റ്റാൾ

കൊല്ലങ്കോട്: ഉപജില്ലാ കലോത്സവത്തിൽ വി.ആർ.സി.എം. യു.പി. സ്കൂളിലെ സീഡ് ആൻഡ് നന്മ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ജൈവ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തി. കൊല്ലങ്കോട് ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെയും എവർഗ്രീൻ ഫാർമേഴ്സ് സൊസൈറ്റിയുടെയും ഹാപ്പി ഹെർബൽസിന്റെയും സഹകരണത്തോടെയായിരുന്നു പ്രദർശനം.  
കാൻസർ രോഗികളുടെ ചികിത്സാ ധനശേഖരണത്തിനായാണിത്.
വിവിധ സോപ്പും പൽപ്പൊടിയും വിഷരഹിത ജൈവ ഉത്പന്നങ്ങളായ അരിയും അരിപ്പൊടിയും അവിലും കൂടാതെ പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി തുണിസഞ്ചിയും സ്റ്റാളിലുണ്ടായിരുന്നു.
വി.ആർ.സി.എം.യു.പി. സ്കൂൾ പ്രധാനാധ്യാപകൻ ആർ. രാധാകൃഷ്ണൻ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എം. വിവേക്, അധ്യാപകരായ യു. നിഷാദ്, എസ്. കൃഷ്ണദാസ്, സി. സജീവ്, ആശ്രയം സെക്രട്ടറി വൈശാഖ്, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

December 19
12:53 2016

Write a Comment

Related News