SEED News

ശബരി സെൻട്രൽ സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതകേരളം പരിപാടി

ചെർപ്പുളശ്ശേരി: ഹരിതകേരളം പരിപാടിയുടെ ഭാഗമായി ചെർപ്പുളശ്ശേരി വെള്ളോട്ടുകുറുശ്ശി റോഡരികിലെ 10 സെന്റ് സ്ഥലത്ത് ശബരി സീഡ് ക്ലബ്ബ് നാട്ടുഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. വാർഡ് കൗൺസിലർ മിനിയുടെ നേതൃത്വത്തിലാണ് മാവ്, പ്ലാവ്, പുളി തുടങ്ങി അൻപതോളം തൈകൾ കുട്ടികൾ വഴിയരികിൽ വെച്ചുപിടിപ്പിച്ചത്. ശബരി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജെ.സി.ബി.കൊണ്ട് നിരപ്പാക്കിയ സ്ഥലത്ത് നാട്ടുമാവിൻതൈകൾ നട്ടുകൊണ്ട് ശബരിസ്കൂൾ പ്രിൻസിപ്പൽ ഡയസ് കെ. മാത്യു ഉദ്ഘാടനംചെയ്തു.

December 19
12:53 2016

Write a Comment

Related News