SEED News

ലഹരിമിഠായി പരിശോധിക്കാന് സീഡ് കുട്ടികളുടെ പോസ്റ്റ്കാര്ഡ്

കാസര്‌കോട്: വിദ്യാലയപരിസരങ്ങളില് കുട്ടികളെ ലഹരിയില് 'ചുറ്റിച്ച' മിഠായികള് രാസപരിശോധന നടത്തണമെന്ന ആവശ്യവുമായി സീഡ് കുട്ടികള്. കണ്ണൂര് റീജണല് ഫോറന്‌സിക് ലാബില് ഒരുവര്ഷമായി കിടക്കുന്ന മിഠായികള് പരിശോധിക്കാന് കാസര്‌കോട് ജി.എച്ച്.എസ്.എസ്സിലെ സീഡ് വിദ്യാര്ഥികള് കളക്ടര്ക്ക് കത്തയച്ചു. 
2014 ഫിബ്രവരി 13ന് കാസര്‌കോട് നഗരത്തിലെ കടകളില്‌നിന്ന് പോലീസ് പിടിച്ച മിഠായി മാര്ച്ച് ആറിന് ലാബിലേക്ക് അയച്ചിരുന്നു. അടിയന്തരസ്വഭാവമുള്ളതാണ് ഇതെന്നുകാണിച്ച് അധികൃതര് കത്തയച്ചാല് വേഗത്തില് പരിശോധന നടത്തുമെന്ന് ഫോറന്‌സിക് ലാബ് അധികൃതര് നേരത്തേ അറിയിച്ചിരുന്നു. പക്ഷെ, ഒരുവര്ഷമായിട്ടും ആരും അനങ്ങിയില്ല. ഇതുസംബന്ധിച്ച് 'മാതൃഭൂമി' വാര്ത്ത നല്കി. ഇതുപ്രകാരമാണ് സീഡ് വിദ്യാര്ഥികള് കോ ഓര്ഡിനേറ്റര് പി.ടി.ഉഷയുടെ നേതൃത്വത്തില് കളക്ടര്ക്ക് 50 പോസ്റ്റ്കാര്ഡുകള് അയച്ചത്. 
പാന്മസാലയുടെ അംശമുള്ള മിഠായികളാണ് ഒരുവര്ഷമായിട്ടും പരിശോധിക്കാത്തത്. ശുപാര്ശക്കത്ത് അയക്കാത്തതിനാല് മിഠായികള് ഇതുവരെ ലാബില് തുറന്നിട്ടില്ല. മുന്ഗണനാക്രമത്തിലാണ് പരിശോധന. അതിനാല്‍ മിഠായിപരിശോധനയ്ക്ക് ഇനിയും വര്ഷങ്ങളെടുക്കും.
ഇത് ഗൗരവമുള്ള വിഷയമാണെന്നും മുന്ഗണനാക്രമം തെറ്റിച്ച് പരിശോധിക്കണമെന്നും അറിയിച്ചാല് രണ്ടാഴ്ചയ്ക്കകം റിപ്പോര്ട്ട് അധികാരികളുടെ കയ്യില് കിട്ടും. റിപ്പോര്ട്ട് കിട്ടിയാല് ലഹരിയുടെ അംശം എത്രയുണ്ടെന്ന് കണക്കാക്കാം. കുറ്റക്കാരെ അറസ്റ്റുചെയ്യാം. ലഹരിയില്ലെങ്കില് കുട്ടികള്ക്ക് പേടിക്കാതെ മിഠായി തിന്നാം. 
'പെന് സിഗരറ്റി'ന് പിന്നാലെ കാസര്‌കോട് നഗരത്തിലെ കടകളില്‌നിന്ന് പാന്മസാലയുടെ അംശമുള്ള ആയിരത്തിലധികം മിഠായികളാണ് പോലീസ് പിടിച്ചത്. പിറന്നാളാഘോഷത്തിന് ക്ലാസില് നല്കിയ മിഠായി കഴിച്ച് ഒമ്പതുകുട്ടികളെ ആസ്പത്രിയില് പ്രവേശിപ്പിച്ചത് കാസര്‌കോട് പരിസരത്താണ്.

June 21
12:53 2015

Write a Comment

Related News