SEED News

പയറുകൊണ്ട് ഭക്ഷ്യമേള

ഒലവക്കോട്: അന്താരാഷ്ട്ര പയർവർഷത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജി.എച്ച്.എസ്. ഉമ്മിനിയിൽ പയർവർഗങ്ങളുടെ പ്രദർശനവും ഭക്ഷ്യമേളയും നടന്നു.
 പയർവർഗങ്ങളുപയോഗിച്ച് തോരൻ, പായസം, ലഘുപലഹാരങ്ങൾ, പോഷകപ്പൊടി തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവന്നു. പാചകരീതി വിശദീകരിക്കുന്ന ചാർട്ടുകളും പ്രദർശിപ്പിച്ചു.
പയർവർഗങ്ങളുടെ പോഷകഗുണത്തെക്കുറിച്ചും ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും പ്രധാനാധ്യാപകൻ സുധീർബാബു വിശദീകരിച്ചു.

December 19
12:53 2016

Write a Comment

Related News