environmental News

തെക്കുകിഴക്ക് ഏഷ്യന്‍ മേഖലയില്‍ നിന്ന് 163 പുതിയ ജീവിയിനങ്ങള്‍.

ഭൂമുഖത്തെ ജൈവവൈവിധ്യം ഇപ്പോഴും ശാസ്ത്രലോകത്തിന് മുമ്പില്‍ അത്ഭുതങ്ങള്‍ തുറന്നുവെച്ചിരിക്കുകയാണ്. വിചിത്രങ്ങളായ എത്രയോ ജീവിയിനങ്ങളും സസ്യങ്ങളും ഇനിയും തിരിച്ചറിയാനിരിക്കുന്നു. അതുകൊണ്ടുതന്നെ, വനങ്ങളും ജൈവവ്യവസ്ഥകളും നശിപ്പിക്കുന്നത് ജീവലോകത്തെ മനസിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. ഓരോ പഠനങ്ങളും വ്യക്തമാക്കുന്നത് ഇതാണ്. 

ഉദാഹരണത്തിന്, വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് ( WWF ) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പരിഗണിക്കുക. തെക്കുകിഴക്ക് ഏഷ്യയില്‍ കമ്പോഡിയ, ലാവോസ്, മ്യാന്‍മര്‍, തയ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട 'ഗ്രേറ്റര്‍ മെക്കോങ് മേഖല'യില്‍ ( Greater Mekong region ) നിന്ന് 2015 ല്‍ മാത്രം ഗവേഷകര്‍ തിരിച്ചറിഞ്ഞത് 163 പുതിയ ഇനങ്ങളെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ശിരസില്‍ മഴവില്ലിനെ വഹിക്കുന്ന' പാമ്പ്, ഡ്രാഗണെ അനുസ്മരിപ്പിക്കുന്ന പല്ലി ഒക്കെ പുതിയതായി തിരിച്ചറിഞ്ഞ ജീവികളില്‍ പെടുന്നു. വികസനപ്രവര്‍ത്തനങ്ങളേല്‍പ്പിക്കുന്ന കടുത്ത സമ്മര്‍ദ്ദവും, വന്യജീവി കള്ളക്കടത്തിന്റെ ഭീഷണിയും നേരിടുന്നവയാണ് പുതിയതായി തിരിച്ചറിഞ്ഞ ഇനങ്ങളില്‍ മിക്കവയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

പുതിയതായി കണ്ടെത്തിയ ചില ഇനങ്ങളുടെ ചിത്രങ്ങളാണ് ഇവിടെയുള്ളത്. കടപ്പാട്: WWF. 


December 20
12:53 2016

Write a Comment