SEED News

പാഴ്വസ്തുക്കളെ കളിപ്പാട്ടങ്ങളാക്കി വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്

  
    ചാരുംമൂട്: പാഴ്വസ്തുക്കളെ കളിപ്പാട്ടങ്ങളാക്കി താമരക്കുളം വി.വി.എച്ച്.എസ്.എസില് മാതൃഭൂമി സീഡ് ക്ളബ്ബിന്റെ പഠനക്യാമ്പ്. മാലിന്യപ്രശ്നത്തെ സമചിത്തതയോടെ കൈകാര്യംചെയ്യാനും ഗുണവും ദോഷവും തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്താനുമുള്ള പരിശീലനമാണ് ക്യാമ്പില് നൽകിയത്. കെ.എസ്.സുബിദ് പരിശീലനത്തിന് നേതൃത്വം നല്കി.
 ചുറ്റുപാടുകളില്നിന്ന് ലഭ്യമായ വസ്തുക്കള്കൊണ്ട് അനേകം സുന്ദരങ്ങളായ കളിപ്പാട്ടങ്ങള് ക്യാമ്പില് നിര്മിച്ചു. ഐസ്ക്രീം ബോളും ഉപയോഗമില്ലാത്ത പേനയും പഴയ കലണ്ടറുകളും പ്ലാസ്റ്റിക് കുപ്പികളും സിഡികളുമൊക്കെ കുട്ടികള് കളിപ്പാട്ടങ്ങളാക്കി മാറ്റി. 
അധ്യാപകരായ സി.ആര്.ബിനു, റാഫി രാമനാഥ്, ജയശ്രീ എന്നിവരുടെ നേതൃത്വത്തില് സ്കൂള്വളപ്പിലെ 1500 സസ്യങ്ങളെ ഉള്പ്പെടുത്തി ജൈവവൈവിധ്യ രജിസ്റ്റര് തയ്യാറാക്കി.
ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിന്സിപ്പല് ജിജി എച്ച്.നായര്, പി.ടി.എ.പ്രസിഡന്റ് എസ്.മധുകുമാര്, ഡെപ്യൂട്ടി എച്ച്.എം.ശിവപ്രസാദ്, എസ്.അഭിലാഷ്കുമാര്, റാഫി രാമനാഥ്, സീഡ് കോ ഓര്ഡിനേറ്റര് ശാന്തി തോമസ്, എസ്.മാലിനി, വി.ജയലക്ഷ്മി, പത്മജ എന്നിവര് പ്രസംഗിച്ചു.   

 പാഴ്വസ്തുക്കള്കൊണ്ട് നിര്മിച്ച കളിപ്പാട്ടങ്ങളുമായി താമരക്കുളം 
വി.വി.എച്ച്.എസ്.എസ്. സീഡ് ക്ളബ്ബ് അംഗങ്ങള്          

December 30
12:53 2016

Write a Comment

Related News