SEED News

മാരാരിക്കുളം തെക്കിന്റെ തീരങ്ങളിൽ കണ്ടൽചെടികൾ നട്ടുതുടങ്ങി: പ്രചോദനമായത് മാതൃഭൂമി സീഡ്ക്ലബ്ബ്

കലവൂർ : കടൽതീര സംരക്ഷത്തിനായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഭരണസമിതി കണ്ടൽ ചെടികൾ നട്ടു തുടങ്ങി. ഇരുപത്തിമൂന്നാം വാർഡിൽ വാഴക്കൂട്ടം പൊഴിയുടെ തീരത്തായി കണ്ടൽ ചെടികൾ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാതിലകൻ പരിപാടിക്ക് തുടക്കംകുറിച്ചു.
 തീരപരിപാലനത്തിന് കണ്ടൽചെടികളുടെ പ്രാധാന്യത്തെകുറിച്ചും കടലാമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ബോധവൽക്കരണക്ലാസും നടന്നു. മാതൃഭൂമി സീഡ്ക്ളബ്ബിന്റെ നേതൃത്വത്തിലായിരുന്നു പ്രദേശവാസികൾക്കായി ക്ലാസ് നടന്നത്.
 മാരാരിക്കുളം തെക്കു പഞ്ചായത്തിന്റെ തീരങ്ങളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് കഴിഞ്ഞ വർഷങ്ങളിൽ കണ്ടൽ ചെടികൾ വച്ചു പിടിപ്പിച്ചിരുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ തീരത്താകെ അൻപതിനായിരം കണ്ടൽ ചെടികൾ നടാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പ്രസിഡന്റ് ഇന്ദിരാ തിലകൻ പറഞ്ഞു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലൈജു, അംഗങ്ങളായ എം.എസ്.ജയമോഹൻ, മേഴ്സി മാർട്ടിൻ, ശോശാമ്മ ലൂയിസ്, രശ്മി രാജേഷ് പഞ്ചായത്ത്സെക്രട്ടറി ബോബൻ തുടങ്ങിയവർ പങ്കെടുത്തു.  

  മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ വാഴക്കൂട്ടം പൊഴിയുടെ തീരത്ത് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാതിലകൻ കണ്ടൽ ചെടികൾ 
നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിക്കുന്നു    

December 30
12:53 2016

Write a Comment

Related News