environmental News

മരങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്

മരങ്ങള്‍ക്കും ഇനി തിരിച്ചറിയല്‍ കാര്‍ഡ്... വെറും കാര്‍ഡ് അല്ല, ഡിജിറ്റല്‍ ഐ.ഡി. കാര്‍ഡ്. കേട്ടിട്ടു വിശ്വാസം വരുന്നില്ല അല്ലേ...? പക്ഷേ, സംഗതി സത്യമാണ്. ചൈനയിലാണ് സംഭവം. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോഗ് പ്രവിശ്യയില്‍ വരുന്ന മൗണ്ട് തായിലെ പുരാതനമായ 20,000 മരങ്ങള്‍ക്കാണ് ഡിജിറ്റല്‍ ഐ.ഡി. കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ഇതോടെ മരങ്ങളുടെ ആരോഗ്യം, കീടശല്യം, കാലാവസ്ഥ, രോഗങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള പൂര്‍ണവിവരം ലഭ്യമാകും. ഇതിലൂടെ മരത്തിന്റെ ആരോഗ്യം കണക്കുകൂട്ടാന്‍ സാധിക്കും. പുരാതനമായ ഈ മരങ്ങളുടെ പരിപാലനത്തിനായി രൂപവത്കരിച്ച മാനേജ്‌മെന്റ്, ശേഖരിച്ച മരങ്ങളുടെ സമ്പൂര്‍ണ വിവരം ഐ.ഡി. കാര്‍ഡില്‍ ഉണ്ടായിരിക്കും. 
മരങ്ങളുടെ റിയല്‍ ടൈം മാപ്പ്, അവയുടെ വളര്‍ച്ച, ഫിസിയോളജി, അവിടത്തെ കാലാവസ്ഥ, പ്രാദേശികമായ വിവരങ്ങള്‍ തുടങ്ങിയവ ഇതിലൂടെ വീക്ഷിക്കാന്‍ സാധിക്കുന്നു. മൗണ്ട് തായില്‍ ആകെ 18,195 പുരാതന മരങ്ങളാണുള്ളത്. 
ഇതില്‍ 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉള്ളതോ ചരിത്രപരമായി മറ്റേതെങ്കിലും സവിശേഷതയുള്ളതോ ആയ 1,821 മരങ്ങളെ ഫസ്റ്റ് ക്ലാസായി തരംതിരിച്ചിരിക്കുന്നു. ഇതു കൂടാതെ വേള്‍ഡ് കള്‍ച്ചറല്‍ ആന്‍ഡ് നാച്ചുറല്‍ ലിസ്റ്റില്‍ ഇടംപിടിച്ച, 500 വര്‍ഷം പഴക്കംചെന്ന പൈന്‍ മരം 'യിങ്‌ െകെസോങ്' മൗണ്ട് തായുടെ മറ്റൊരു പ്രത്യേകയാണ്.

January 02
12:53 2017

Write a Comment