SEED News

കലോത്സവനഗരിയിൽ പ്ലാസ്റ്റിക്കിനെതിരെ സീഡ് പ്രതിജ്ഞ

   അമ്പലപ്പുഴ: പ്ലാസ്റ്റിക്മാലിന്യമില്ലാത്ത നല്ലൊരു നാളെയ്ക്കായി പ്രതിജ്ഞയിൽ പങ്കെടുത്തത് നിരവധിപേർ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവവേദിയിലാണ് മാതൃഭൂമി സീഡ് പ്രവർത്തകർ ഇതിനായി രംഗത്തിറങ്ങിയത്. 
                പുന്നപ്ര യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഇത്. 
സീഡ് പ്രവർത്തകർ പ്ലാസ്റ്റിക്കിനെതിരായ ലഘുലേഖകൾ കലോത്സവനഗരിയിൽ വിതരണം ചെയ്തു. ഇതിനൊപ്പം പച്ചക്കറിവിത്തുകളുമുണ്ടായിരുന്നു. പ്ലാസ്റ്റിക് സഞ്ചികളുമായി എത്തിയവർക്ക് ഇത് വാങ്ങി കുട്ടികൾ പകരം തുണിസഞ്ചികൾ നൽകി.  
              ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.അശോകൻ പ്രതിജ്ഞയിൽ ഒപ്പുവച്ചു. സ്കൂൾ സീഡ് കോ ഓർഡിനേറ്റർ വിനോദ് രാജന്റെ നേതൃത്വത്തിലായിരുന്നു കുട്ടികളെത്തിയത്.  

January 09
12:53 2017

Write a Comment

Related News