environmental News

കാണാന്‍ ഏറ്റവും പ്രയാസമുള്ള പക്ഷി

ഐതിഹ്യങ്ങളിലെ പക്ഷികളെ മാറ്റിനിര്‍ത്തിയാല്‍ 'കോക്‌സ് സാന്‍ഡ് പൈപ്പര്‍' എന്ന പക്ഷിയാണ് കാണാന്‍ ഏറ്റവും പ്രയാസമുള്ള പക്ഷിയായി ഇപ്പോള്‍ ഉള്ളത്. 'സാന്‍ഡ് പൈപ്പര്‍' വിഭാഗത്തിലുള്ള 'പെക്ടറല്‍ സാന്‍ഡ് പൈപ്പറി'ലെ ആണും 'കര്‍ള്യൂ സാന്‍ഡ് പൈപ്പറി'ലെ പെണ്ണും തമ്മില്‍ ഇണ ചേരുമ്പോള്‍ ആണ് 'കോക്‌സ് സാന്‍ഡ് പൈപ്പര്‍' ഉണ്ടാകുന്നത്. ആദ്യമായി ഇവയെ കണ്ടത് ഓസ്‌ട്രേലിയയില്‍ ആയിരുന്നു. അമ്പതുകളില്‍ ആയിരുന്നു അത്. ഒരു പുതിയ ഇനമായാണ് ഇവയെ അന്നു കരുതിയിരുന്നതെങ്കിലും പിന്നീടു കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവയെ പുതിയ പക്ഷിയായി അംഗീകരിക്കുകയായിരുന്നു. 
1996ല്‍ നടന്ന ഡി.എന്‍.എ. പരീക്ഷണങ്ങളിലാണ് ഇതു വ്യക്തമായത്. കണ്ടെത്തിയ പക്ഷികള്‍ എല്ലാം തന്നെ ആണ്‍ വര്‍ഗത്തില്‍ ഉള്ളവയാണെന്നുള്ളതാണ് രസകരം. ഓസ്‌ട്രേലിയന്‍ പക്ഷിനിരീക്ഷകനായിരുന്ന ജോണ്‍ ബി. കോക്‌സിന്റെ പേരാണ് ഇതിനു നല്‍കിയിരിക്കുന്നത്. 
ഈ കഴിഞ്ഞ നവംബറില്‍ ഇവയില്‍ ഒന്നിനെ കാന്റര്‍ബെറിയിലുള്ള ലേക്ക് എല്ലെസ്‌മെറിനടുത്ത് കണ്ടിരുന്നു. മൈക്ക് ആഷ്ബി എന്നൊരു ഫോട്ടോഗ്രാഫര്‍ അതിന്റെ ചിത്രമെടുക്കുകയും ചെയ്തു. ചിത്രമെടുത്തപ്പോള്‍, അത് എന്തു പക്ഷിയാണെന്ന് അറിയാതിരുന്ന ആഷ്ബി ആ ചിത്രം പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട ഒരു വെബ്‌സൈറ്റില്‍ പോസ്റ്റുചെയ്തു. അവിടെ ഉള്ള മറ്റു ചില ആള്‍ക്കാരാണ്, ചിത്രത്തിലുള്ളത് അപൂര്‍വമായ കോക്‌സ് സാന്‍ഡ് പൈപ്പര്‍ ആണെന്നു തിരിച്ചറിഞ്ഞത്.
ദേശാടനക്കാരനുമാണ് ഈ ചെറുപക്ഷി. സൈബീരിയയില്‍ നിന്നായിരിക്കാം ആഷ്ബി കണ്ട പക്ഷി വന്നിരിക്കാന്‍ സാദ്ധ്യത എന്ന് കാന്റര്‍ബറി  മ്യൂസിയത്തിന്റെ സീനിയര്‍ ക്യൂറേറ്റര്‍ ആയ ഡോക്ടര്‍ പോള്‍ സ്‌കോഫീല്‍ഡ് പറയുന്നു.

January 13
12:53 2017

Write a Comment