SEED News

ഇവരുടെ സ്വപ്നം മാലിന്യമില്ലാത്ത മണ്ണ്

ഒറ്റപ്പാലം: പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണപ്രവർത്തനങ്ങളുമായി മാതൃകയാവുകയാണ് കാട്ടുകുളം എ.കെ.എൻ.എം.എം.എ.എം ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. 
പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ ശേഖരിച്ച് റീസൈക്ലിങ്ങിന് നൽകൽ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്ന ‘പെൻപെട്ടി’, തുണിസഞ്ചി നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളുമായാണ് കുട്ടിക്കൂട്ടത്തിന്റെ പ്രയാണം. 
പെൻപെട്ടി പദ്ധതിയുടെ ഉദ്ഘാടനം വിദ്യാർഥികൾ ശേഖരിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ പി.ടി.എ. പ്രസിഡന്റ് എം. സ്വാമിനാഥന് കൈമാറി നിർവഹിച്ചു. പ്രധാനാധ്യാപകൻ പി. ഗോപിനാഥൻ, സീഡ് കോ-ഓർഡിനേറ്റർ കെ. പ്രമോദ്, എം. രവികുമാർ, എം. ആര്യകുമാർ, എ.പി. സുബ്രഹ്മണ്യൻ, വി.കെ. മാനസ് മേനോൻ, സി. സത്യവതി എന്നിവർ സംസാരിച്ചു.

January 23
12:53 2017

Write a Comment

Related News