SEED News

ഊർജസംരക്ഷണവുമായി കാട്ടുകുളത്തെ വിദ്യാർഥികൾ

കാട്ടുകുളം: വിവിധങ്ങളായ ഊർജസംരക്ഷണ പ്രവർത്തനങ്ങളുമായി കാട്ടുകുളം എ.കെ.എൻ.എം.എം.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ.
 എൽ.ഇ.ഡി. ബൾബുകൾ വിതരണംചെയ്യുക, വിദ്യാർഥികൾക്ക് മീറ്റർകാർഡ്  പദ്ധതി, കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പരിചയപ്പെടുത്തൽ, ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഹരിത സീഡ്ക്ലബ്ബ് നടപ്പാക്കിയത്.
         വീടുകൾ കയറിയിറങ്ങി ബോധവത്കരണം നടത്തുകയാണ് കാട്ടുകുളത്തെ കുട്ടിക്കൂട്ടം. സീഡ് കോ-ഓർഡിനേറ്റർ കെ. പ്രമോദ്, സി.എ. സജിത്ത്, പി. ജയചന്ദ്രൻ, കെ. ശ്രേയപ്രസാദ്, കെ.എം. ദേവിക, ശ്രുതി, ധന്യ എന്നിവർ പ്രർത്തനങ്ങൾക്ക് നേതൃത്വംനൽകി.

January 23
12:53 2017

Write a Comment

Related News