SEED News

പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു

തിരുവേഗപ്പുറ: കൈപ്പുറം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ജൈവപച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണംചെയ്തു. സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി വിദ്യാർഥി പ്രതിനിധികളായ ശിഹാബുദീൻ, ഷമ ഫിർദൗസ് എന്നിവർക്ക് നൽകിയാണ് വിതരണോദ്ഘാടനം നിർവഹിച്ചത്.
സീഡ് ക്ലബ്ബ് നടപ്പാക്കിയ ജൈവപച്ചക്കറികൃഷിയിൽനിന്നാണ് വിത്തുകളുണ്ടാക്കിയത്. ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ.എ. കബീർ, സെക്രട്ടറി കെ.എ. ഇബ്രാഹിം, മാനേജർ കെ.കെ. ഹനീഫ, പ്രിൻസിപ്പൽ എൻ.ജി. സുരേന്ദ്രൻ, വൈസ് പ്രിൻസിപ്പൽ സജിത സുരേഷ്, ഹാർഡിയൻ, നസീറ എന്നിവർ സംസാരിച്ചു.

January 23
12:53 2017

Write a Comment

Related News