SEED News

മരങ്ങളെയും പ്രകൃതിയേയും അടുത്തറിഞ്ഞ് വിദ്യാര്‍ത്ഥികൂട്ടം

ആലുവ: ചെറിയ സ്ഥലത്ത് ഇത്രയേറെ മരങ്ങളും ഔഷധ സസ്യങ്ങളും, കുട്ടി കൂട്ടത്തിന് കൗതുകമടക്കാനായില്ല. ഓരോ മരത്തെ അറിഞ്ഞും പഠിച്ചും പൂമ്പാറ്റകളെ പോലെ പെരിയാറിന്റെ തീരത്ത് അവര്‍ പാറി നടന്നു.  
പെരിയാറിന്റെ തീരത്ത് 'മാതൃഭൂമി' പരിപാലിക്കുന്ന മാതൃകാ തോട്ടം ആര്‍ബറേറ്റത്തിലാണ് ചേന്ദമംഗലം കരിമ്പാടം ഡി.ഡി. സഭ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശനം നടത്തിയത്. 
സ്‌കൂളിലെ അറുപത് കുട്ടികളും അഞ്ച് അധ്യാപകരുമാണ് ആര്‍ബറേറ്റത്തിലെത്തിയത്. ആര്‍ബറേറ്റത്തിലെ രാശിവനം, നക്ഷത്രവനം, ഔഷധ സസ്യങ്ങള്‍, വൃക്ഷലതാദികളെ പറ്റി കുട്ടികൂട്ടം വിശദമായി മനസിലാക്കി. പുതിയ നാട്ടുമാവിങ്ങളും വിദ്യാര്‍ത്ഥികള്‍ കണ്ടു മനസിലാക്കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ വേണു വാരിയത്ത് കുട്ടികള്‍ ക്ലാസെടുത്തു. മാതൃഭൂമി സോഷ്യല്‍ ഇനിഷിയേറ്റീവ് എക്‌സിക്യൂട്ടീവ് റോണി ജോണ്‍ ആര്‍ബറേറ്റത്തെ പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കി. 

January 30
12:53 2017

Write a Comment

Related News