SEED News

മുൻ പ്രഥമാധ്യാപകന്റെ വീട്ടുമുറ്റത്ത് സീഡ് പ്രവർത്തകരുടെ കരനെൽക്കൃഷി

പുന്നപ്ര: മുൻ പ്രഥമാധ്യാപകന്റെ വീട്ടുമുറ്റത്ത് മാതൃഭൂമി സീഡ് പ്രവർത്തകർ നടത്തിയ കരനെൽക്കൃഷി വിജയം. പുന്നപ്ര യു.പി.സ്കൂളിലെ മുൻ പ്രഥമാധ്യാപകനും  മാനേജരുമായിരുന്ന കെ.പ്രസന്നകുമാറിന്റെ വീട്ടുമുറ്റത്താണ് സ്കൂളിലെ സീഡ് പ്രവർത്തകർ കൃഷിചെയ്തത്. പുന്നപ്ര തെക്ക് കൃഷിഭവന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് സീഡ് ക്ലബ്ബ് കൃഷിക്കിറങ്ങിയത്. കെ.പ്രസന്നകുമാർ തന്റെ അമ്പത് സെന്റ് ഭൂമി കുട്ടികൾക്ക് കൃഷി ചെയ്യാനായി നൽകി. കർഷകൻ കൂടിയായ അദ്ദേഹം കുട്ടികൾക്ക് കൃഷിപാഠങ്ങളും പകർന്നു നൽകി. ഉമ നെൽവിത്താണിവിടെ വിതച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ഷീജ,  ആഭാരാജ്, സെലീന, എം.സി.അനിൽകുമാർ,  പി.ഒ.സുമാദേവി, സി.എ.സലിം, വിനോദ് രാജൻ എന്നിവർ കുട്ടികൾക്ക് എല്ലാവിധ പിന്തുണയും നൽകി. കർഷകനായ പാപ്പച്ചൻ കുട്ടികളെ പഴയകാല കൃഷിരീതികൾ പരിചയപ്പെടുത്തി.

January 31
12:53 2017

Write a Comment

Related News