SEED News

മാതൃഭൂമി സീഡ് പദ്ധതി: സ്കൂളുകളിൽനിന്ന് ആയിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു

അമ്പലപ്പുഴ: മാതൃഭൂമി സീഡ് പദ്ധതിപ്രകാരം അമ്പലപ്പുഴയിലെ വിദ്യാലയങ്ങൾ വഴി ശേഖരിച്ചത് ആയിരംകിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ. വൃത്തിയാക്കിയ പ്ലാസ്റ്റിക് പുനരുപയോഗത്തിന് അയയ്ക്കുകയാണ്. കുട്ടികൾ ഉപയോഗിച്ച്കഴിഞ്ഞപേനയും ഇതിനൊപ്പം ശേഖരിച്ചു. 
   പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ സീഡ് ക്ലബ്ബുകൾ വഴിയായിരുന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്. പറവൂർ സ്കൂളിൽ  800 കിലോ മാലിന്യമാണ് ശേഖരിച്ചത്. നീർക്കുന്നം സ്കൂളിൽ ഇരുന്നൂറ്് കിലോയും. ഇവിടെ കുട്ടികൾ ഉപയോഗിച്ചു കഴിഞ്ഞ പേനകൾ പെൻബിൻ പദ്ധതിപ്രകാരം ശേഖരിച്ചിരുന്നു.
   നീർക്കുന്നം സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ മാതൃഭൂമി സീഡ് റിസോഴ്സ് പേഴ്സൺ ആർ.വേണുഗോപാലിന് കൈമാറി. പൊതുമരാമത്ത് വകുപ്പ് റോഡ് നിർമാണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യയിൽ പുനരുപയോഗത്തിന് തയ്യാറാക്കിയ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.അശോകൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി.കൃഷ്ണദാസ്, പ്രഥമാധ്യാപകൻ ഇ.വി.ബൈജു, യു.രാജുമോൻ, എസ്.എം.സി. ചെയർമാൻ ഐ.ഷെഫീക്ക്, സ്കൂൾ സീഡ് കോർഡിനേറ്റർ എസ്.സുരേഷ്കുമാർ, എച്ച്.അഷ്റഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
  

January 31
12:53 2017

Write a Comment

Related News