SEED News

‘മാതൃഭൂമി സീഡ്’ പ്രദർശനം തുടങ്ങി



കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയില്‍ മാതൃഭൂമി സീഡിന്റെ പ്രദര്‍ശനശാലയും മാതൃഭൂമി പ്രശ്‌നോത്തര വേദിയും വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറിവിത്ത് കൈമാറിയായിരുന്നു ഉദ്ഘാടനം. കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.ഒ.മോഹനന്‍, മാതൃഭൂമി എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി.ഐ.രാജീവ്, ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍, യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, ഡെപ്യൂട്ടി മാനേജര്‍മാരായ ജഗദീഷ്, ഷിനുകുമാര്‍ പി.എ., കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍, പ്രദര്‍ശന കമ്മിറ്റി ഭാരവാഹികളായ കെ.വി.ശിവദാസന്‍, സി.രാജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ പാലോട്ടുവയല്‍ ആര്‍.കെ.യു.പി. സ്‌കൂളിലെ പി.വി.ജയശ്രീ, എടക്കാട് പെര്‍ഫെക്ട് ഇംഗ്‌ളീഷ് സ്‌കൂളിലെ കെ.പി.സുനിത എന്നിവര്‍ പാഴ്വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ അലങ്കാരവസ്തുക്കള്‍, കൂത്തുപറമ്പ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ വിളയിച്ച കിഴങ്ങുവര്‍ഗങ്ങള്‍, സീഡ് പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനം എന്നിവ സ്റ്റാളിലുണ്ട്. സെല്‍ഫി മത്സരം, സിനിമാ പ്രവചന മത്സരം, പ്രശ്‌നോത്തരി മത്സരം എന്നിവയുമുണ്ട്. സ്റ്റാളിലെത്തുന്നവര്‍ക്ക് പച്ചക്കറിവിത്തുകളും നല്കുന്നുണ്ട്.






February 02
12:53 2017

Write a Comment

Related News