SEED News

പുഴയറിയാൻ സീഡ് അംഗങ്ങളുടെ യാത്ര


 ആലക്കോട്: പുഴയുടെ മനസ്സറിയാന്‍ ആലക്കോട് എന്‍.എസ്.എസ്. എച്ച്.എസ്.എസ്. സീഡ് അംഗങ്ങള്‍ പഠനയാത്ര നടത്തി. ആറളം ഫാം ചീഫ് ഫാക്കല്‍റ്റിയും സീക്ക് പ്രവര്‍ത്തകനുമായ രാമചന്ദ്രന്‍ പട്ടാന്നൂര്‍ പഠനയാത്രയ്ക്ക് നേതൃത്വംനല്കി. 
പുഴയുടെ അടിത്തട്ടിലെയും പരിസരങ്ങളിലെയും മാലിന്യം, പുഴയോരകൃഷിയിലെ കീടനാശിനിയുടെയും കളനാശിനിയുടെയും ഉപയോഗം എന്നിവ പുഴയുടെ ആരോഗ്യവും ആയുസ്സും കവര്‍ന്നെടുക്കുന്നതായി കുട്ടികള്‍ കണ്ടെത്തി.  പുഴയുടെ ഉദ്ഭവസ്ഥാനമായ വൈതല്‍കുണ്ട് മുതല്‍ രയരോംപുഴയുമായി ചേരുന്ന മന്നായംവരെ നടത്തിയ യാത്രയില്‍ ടൗണിന്റെ സമീപപ്രദേശങ്ങളിലാണ് മാലിന്യം കൂടുതലായി കാണാന്‍സാധിച്ചത്.  പുഴയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനും തടയണ നിര്‍മിക്കുന്നതിനും സീഡ് അംഗങ്ങള്‍ ആലക്കോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഗിരിജാമണിക്ക് നിവേദനവും നല്കി.










February 02
12:53 2017

Write a Comment

Related News