SEED News

നഞ്ചില്ലാത്ത ഊണിനായി പച്ചക്കറി ശേഖരിച്ചു


തലശ്ശേരി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നഞ്ചില്ലാത്ത ഊണ്‍ നല്‍കാന്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍നിന്ന് പച്ചക്കറി ശേഖരിച്ചു. 'നഞ്ചില്ലാത്ത ഊണ് എന്റെവക' പച്ചക്കറിശേഖരണം തലശ്ശേരി ബി.ഇ.എം.പി. സ്‌കൂളില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.
 പ്രഥമാധ്യാപകന്‍ ടി.നേപ്പിയറില്‍നിന്ന് പച്ചക്കറി എം.എല്‍.എ. ഏറ്റുവാങ്ങി.
 മാതൃഭൂമി തലശ്ശേരി ലേഖകന്‍ അനീഷ് പാതിരിയാട്, സര്‍ക്കുലേഷന്‍ സെയില്‍സ് ഓര്‍ഗനൈസര്‍ പി.പി.സജീവന്‍, സര്‍ക്കുലേഷന്‍ പ്രതിനിധി ശിവദാസന്‍ തളിയില്‍ എന്നിവര്‍ പങ്കെടുത്തു.
മാഹി സി.ഇ.ബി.ജി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും കൃഷിചെയ്ത പച്ചക്കറിയും വിദ്യാര്‍ഥികള്‍ വീട്ടില്‍ നട്ടുനനച്ച പച്ചക്കറിയും നല്‍കി. 
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിവിധതരം വാഴക്കുലകള്‍, തേങ്ങ, പപ്പായ, ചക്ക, മാങ്ങ, മത്തന്‍, പാവക്ക, വാഴയില, കറിവേപ്പില, കടച്ചക്ക എന്നിവ നല്‍കി.വൈസ് പ്രിന്‍സിപ്പല്‍ പി.സി.ദിവാനന്ദന്‍, പി.ടി.എ. പ്രസിഡന്റ് കെ.വി.ഹരീന്ദ്രന്‍, പ്രഥമാധ്യാപിക ഇ.എന്‍.അജിത, മുരളി വാണിമേല്‍, ഡോ. മിനിജ ജനാര്‍ദനന്‍, യു.പി.അശോകന്‍, കെ.അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കാടാങ്കുനി യു.പി. സ്‌കൂള്‍, ഐ.കെ.കുമാരന്‍ ഗവ. എച്ച്.എസ്.എസ്. പന്തക്കല്‍ എന്നിവിടങ്ങളില്‍നിന്നും പച്ചക്കറി ശേഖരിച്ചു.











February 02
12:53 2017

Write a Comment

Related News