SEED News

നഞ്ചില്ലാത്ത’ ഊണൊരുക്കി സീഡ് കുട്ടികൾ


പയ്യന്നൂര്‍: ആലപ്പടമ്പ് യുവധാര ക്ലബ്ബില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല കലാജാഥ പരിശീലന കളരിയിലെ കലാകാരന്മാര്‍ക്കായി ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് കുട്ടികള്‍ 'നഞ്ചില്ലാത്ത ഊണ്' ഒരുക്കി. 
   സ്‌കൂള്‍പറമ്പില്‍ കുട്ടികള്‍ വിളയിച്ചെടുത്ത പച്ചക്കറിയിനങ്ങള്‍കൊണ്ടാണ് വിഭവങ്ങള്‍ തയ്യാറാക്കിയത്. ഭക്ഷണത്തിനാവശ്യമായ അരി കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് കുട്ടികള്‍ വിളയിച്ചെടുത്തതാണ്. പരിശീലന ക്കളരിയുടെ സമാപന ദിവസമായിരുന്നു കുട്ടികളുടെ 'വിഷരഹിത ഭക്ഷണം'. ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, ക്യാമ്പ് ഡയറക്ടര്‍ ശരത് ശശി, സംഘാടകസമിതി ചെയര്‍മാന്‍ പി.വി.ബാലന്‍, കണ്‍വീനര്‍ ടി.ആതിര തുടങ്ങിയവര്‍ പങ്കെടുത്തു.

















February 02
12:53 2017

Write a Comment

Related News