SEED News

പ്രകൃതിയിലേക്ക് പന്തുതട്ടി സീഡ് ക്‌ളബ്ബ് ഫുട്‌ബോള്‍ മത്സരം



ആലപ്പുഴ എസ്.ഡി.വി. ബോയ്‌സ് സീഡ് ക്‌ളബ്ബ് നടത്തിയ 
പരിസ്ഥിതിസൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ വിജയികളായ 
ബിലീവേഴ്‌സ് ചര്‍ച്ച് ഗുരുപുരം
 ആലപ്പുഴ: ബൂട്ടിടാതെ ഫുട്‌ബോള്‍ മത്സരം നടത്തി എസ്.ഡി.വി. സീഡ് ക്‌ളബ്ബ്. മണ്ണും പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന സന്ദേശം പ്രചരിപ്പിക്കലായിരുന്നു മത്സരംകൊണ്ട് ലക്ഷ്യമാക്കിയത്. പങ്കെടുത്ത മുഴുവന്‍ സ്‌കൂളുകള്‍ക്കും ഫലവൃക്ഷത്തെ വിതരണവും സീഡ് ക്‌ളബ്ബ് നടത്തുന്നുണ്ട്.
മത്സരത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഗുരുപുരം ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ വിജയിച്ചു. എസ്.ഡി.വി. സെന്ട്രല്‍ സ്‌കൂളിനെ (1-0) അവര്‍ തോല്‍പ്പിച്ചു.  
  ജില്ലയിലെ എയ്ഡഡ്-അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നായി പത്ത് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. അരമണിക്കൂര്‍വീതമാണ് ടീമുകള്‍ക്ക് കളിക്കാന്‍ സമയം നല്‍കിയിരുന്നത്.
ആണ്‍കുട്ടികള്‍ മാത്രമാണ് മത്സരത്തില്‍ പങ്കെടുത്തത്. സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ ഫുട്‌ബോള്‍ മത്സരമാണിത്. എസ്.ഡി.വി. സ്‌കൂള്‍ഗ്രൗണ്ടില്‍ നടന്ന മത്സരം മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡി.വി. ബോയ്‌സ് സ്‌കൂള്‍ പ്രഥമാധ്യാപിക ബി.വത്സലകുമാരി, ബി.ആര്‍.സുധി, ബി.രാമദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


February 04
12:53 2017

Write a Comment

Related News