SEED News

തുള്ളിയും പാഴാക്കില്ലെന്ന പ്രതിജ്ഞയോടെ വിദ്യാര്‍ഥികളുടെ ജലസംരക്ഷണയാത്ര

കുറ്റ്യാടി: നാടെങ്ങും ദാഹജലത്തിന്നായി കേഴുമ്പോള്‍ ഒരിറ്റു വെള്ളവും പാഴാക്കില്ലെന്ന പ്രതിജ്ഞയോടെനടന്ന വിദ്യാര്‍ഥികളുടെ ജലസംരക്ഷണ യാത്ര വേറിട്ടകാഴ്ചയായി.
 'മാതൃഭൂമി' സീഡിന്റെഭാഗമായി ദേവര്‍കോവില്‍ കെ.വി.കെ. എം. യു.പി. സ്‌കൂളിലെ ജെ.ആര്‍.സി., സ്‌കൗട്ട് വിദ്യാര്‍ഥികളാണ് റിപ്പബ്ലിക്ക് ദിനത്തില്‍ യാത്രനടത്തിയത്.   
 തൊട്ടില്‍പ്പാലം പുഴയില്‍ കൈക്കൂമ്പിളില്‍ വെള്ളവുമായിനടന്ന ജലസംരക്ഷണ പ്രതിജ്ഞയോടെയാണ് യാത്ര തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് തീണ്ടപ്പാറ യാത്രയ്ക്ക് അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു.   
 എണ്ണിയാലൊടുങ്ങാത്ത ജലസ്രോതസ്സുകളുള്ള സംസ്ഥാനം ദാഹ ജലത്തിന്നായി കാത്തുനില്‍ക്കേണ്ടി വരുന്നതിന്റെ പിന്നാമ്പുറ കഥകള്‍ വ്യക്തമാക്കുന്ന പ്ലക്കാര്‍ഡുകളുമേന്തിയായിരുന്ന വിദ്യാര്‍ഥികളുടെ യാത്ര.
വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളില്‍ വിദ്യാര്‍ഥികളായ കാദംബരി വിനോദ്, ലുലു ഫാത്തിമ, അമ്പിളി ആനന്ദ്, അശ്വിന്‍ കൃഷ്ണ, പാര്‍ഥീവ്, സജ ഫാത്തിമ, ഫാത്തിമ ഷെറിന്‍ എന്നിവര്‍  സംസാരിച്ചു. 
കുറ്റ്യാടിയില്‍നടന്ന സമാപനയോഗം പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ പി.കെ. നവാസ്, എം.പി. മോഹന്‍ദാസ്, എം.കെ. രാജന്‍, പി.വി. നൗഷാദ്, പി.കെ. സണ്ണി തുടങ്ങിയവര്‍ യാത്രയെ അനുഗമിച്ചു.

February 04
12:53 2017

Write a Comment

Related News