SEED News

തേവര്‍വട്ടം സ്‌കൂളില്‍ ചീരക്കൃഷിയില്‍ നൂറുമേനി



തേവര്‍വട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചീരക്കൃഷി 
വിളവെടുത്തപ്പോള്‍ 
പൂച്ചാക്കല്‍: തേവര്‍വട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നൂറ് ഗ്രോ ബാഗുകളിലായി നടത്തിയ ചീരക്കൃഷി വിജയം. സ്‌കൂള്‍ വളപ്പിലാണ് കൃഷി ചെയ്തത്. മുന്‍പ് വെണ്ടക്കൃഷി നടത്തിയിരുന്ന ഗ്രോ ബാഗുകളിലാണ് ഇത്തവണ ചീര കൃഷി ഒരുക്കിയത്.
സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്. 25 കിലോഗ്രാം ചീര ലഭിച്ചു. സ്‌കൂള്‍വളപ്പില്‍ വിളഞ്ഞചീര ഉപയോഗിച്ചുള്ള കറി കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് പ്രധാന വിഭവമാകുകയും ചെയ്തു.
വിളവെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തംഗം രതിനാരായണന്‍, പഞ്ചായത്തംഗം വിജയകുമാരി, സ്‌കൂള്‍ പ്രധാനാധ്യാപിക പി.ജെ.എലിസബത്ത്, സീഡ് കോ - ഓര്‍ഡിനേറ്റര്‍ വി.ആര്‍.രജിത, പി.ടി.എ.പ്രസിഡന്റ് എസ്.നാസര്‍, ഹക്കിം പാണാവള്ളി, അരുണ്‍കുമാര്‍, റോസലിന്‍ ഡിക്കോത്തോ തുടങ്ങിയവര്‍ പങ്കെടുത്തു.


February 04
12:53 2017

Write a Comment

Related News