environmental News

കാണാതായ ഭൂഖണ്ഡം കടലിനടിയിൽ.

ജൊഹാനസ്ബർഗ് :വൻകരകൾ പൊട്ടിപിളർന്നു സമുദ്രത്തിനു വഴിമാറിയത്തിനിടെ എപ്പോഴോ കാണാതായ പുരാതന ഭൂഖണ്ഡം കടലിന്റെ അടിയിലുണ്ടെന്നു ഗവേഷകർ .ഇരുപതു കോടി വർഷം കൊണ്ട് വിഭജിക്കാൻ തുടങ്ങിയ  ഗോന്ദ്വന എന്ന മഹാ ഭൂഖണ്ഡത്തിന്റെ തുണ്ടുകളിൽ ഒന്നിന്റെ സാന്നിധ്യമാണ് ഇന്ത്യൻ മഹാ സമുദ്രത്തിലെ മൊറീഷ്യസ് ദ്വീപിനടിയിൽ ഗവേഷകർ സംശയിക്കുന്നത്.

മഹാ ഭൂഖണ്ഡം വിഭജിച്ചു ഇന്ത്യ,ആഫ്രിക്ക ഓസ്ട്രേലിയ,അന്റാർട്ടിക്ക എന്ന വന്കരകളായി അടർന്നു മാറിയപ്പോൾ മഡഗാസ്‌ക്കർ ദ്വീപിൽ നിന്നു പൊട്ടിപിളർന്ന പുരാതന ഭൂഖണ്ഡത്തിന്റെ ചെറുഭാഗമാണ് ഇപ്പോൾ മൗറീഷ്യസിനടിയിൽ സുഖനിദ്രയിൽ കഴിയുന്നത് .  

താരതമേന്യ പഴക്കം കുറവായ ലാവാ കൊണ്ട് മൂടിയ പുരാതന ഭൂവൽക്കഭാഗം കണ്ടെത്തിയതാണ് ഗവേഷകർക്കു പ്രജോദനമായത് .ലാവാ മൂടിയ പാറകളിലെ സിർക്കോൺ എന്ന ധാതുവിനെക്കുറിച്ചു പഠനം നടത്തിയപ്പോൾ മൗറീഷ്യസ് ദ്വീപിനേക്കാൾ പ്രായമുള്ളവയാണിതെന്നു അവർ സ്തിതീകരിച്ചു.
മൗറീഷ്യസിന്റെ പ്രായത്തിനു നിരക്കാത്ത പഴക്കമേറിയ ദാതു മറ്റെവിടെ നിന്നെകിലും കാറ്റടിച്ചും മറ്റും എത്ത പെട്ടതാകാമെന്ന വാദവുമായി വിമർശകരും രംഗത്തുണ്ട് 

February 07
12:53 2017

Write a Comment