GK News

പേടിേക്കണ്ട ധൈര്യമായി ഓടിക്കോ


അവന്റെ ഓട്ടം കണ്ടോ, കാലില്‍ തീ പിടിച്ച പോലെ എന്നു പറയും ചിലര്‍. ഓടിയാല്‍ തീ പിടിക്കുമോ എന്നൊരു മറുചോദ്യം ചോദിക്കും ചില കുസൃതി വീരന്മാര്‍. സത്യത്തില്‍ നമ്മള്‍ ഓടിയാല്‍ ശരീരം തീ പിടിക്കും. തീ പിടിക്കുവാനുള്ള കൃത്യം വേഗത്തില്‍ തന്നെ ഓടണം. നമ്മള്‍ ഓടുമ്പോള്‍ നമ്മുടെ മുന്നിലുള്ള വായുവിലെ തന്മാത്രകള്‍ തമ്മില്‍ കൂട്ടിമുട്ടി ഉണ്ടാകുന്ന മര്‍ദ്ദം മൂലം ചൂട് പിടിക്കുന്നു. ഈ ചൂട് നമ്മിലേക്ക് പടരുന്നു. പക്ഷെ ആ ചൂടൊന്നും നമ്മളില്‍ തീ പടര്‍ത്തുവാന്‍ പാകത്തിലുള്ളതല്ല. നല്ലൊരു കടപ്പുറത്ത് ഓടിയാല്‍ ഒരുപ?ക്ഷേ കുറച്ചു കൂടി വേഗം ചൂട് കൂട്ടിയേക്കാം. പ?ക്ഷേ നമ്മളെ ചുട്ടു ചാമ്പലാക്കുവാന്‍ അത്രയും ചൂട് പോരാ. 1500 ഡിഗ്രി സെല്‍ഷ്യസില്‍ ആണ് മനുഷ്യ ശരീരം ദഹിപ്പിക്കാറുള്ളത്. അത്രയും ചൂട് ഉണ്ടാകണമെങ്കില്‍ നമ്മള്‍ ഓടേണ്ടി വരുന്ന വേഗം നാസ കണക്ക് കൂട്ടിയിട്ടുണ്ട് മണിക്കൂറില്‍ 6000 കിലോമീറ്റര്‍ വേഗം ഉണ്ടെങ്കില്‍ മാത്രമേ അത്രയും ചൂട് ഉണ്ടാക്കുവാന്‍ നമ്മുടെ ഓട്ടത്തിന് കഴിയുകയുള്ളു . 
പ?േക്ഷ നമ്മളെ കൊല്ലുവാന്‍ ഇത്രയും വേഗം ആവശ്യമില്ല. ധരിച്ചിരിക്കുന്ന വസ്ത്രം കമ്പിളിയുടേതാണെങ്കില്‍ 230 ഡിഗ്രിയില്‍ അത് കത്തും. ആ തീ മതി നമ്മളെ കൊല്ലുവാന്‍. വസ്ത്രം നൈലോണ്‍ ആണെങ്കില്‍ 500ഡിഗ്രി സെല്‍ഷ്യസ് ഉണ്ടെങ്കില്‍ മാത്രമേ അതുമൂലം നമുക്ക് മരണമുണ്ടാകുകയുള്ളു.


February 11
12:53 2017

Write a Comment