environmental News

സംരക്ഷണത്തിനു നടപടിയില്ല; കടലാമകള്‍ ചത്തടിയുന്നു.

ചാവക്കാട്: വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകള്‍ തീരത്ത് ചത്തടിയുന്നു. തിരുവത്ര പുത്തന്‍ കടപ്പുറം തീരത്താണ് കഴിഞ്ഞ ദിവസം രണ്ട് കടലാമകള്‍ ചത്തടിഞ്ഞത്. മത്സ്യബന്ധന ബോട്ടുകളുടെ പ്രൊപ്പല്ലറുകളില്‍ കുടുങ്ങിയും വലകളില്‍ കുടുങ്ങിയുമാണ് കടലാമകള്‍ ചാവുന്നത്.
 
കടല്‍ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന കടലാമകള്‍ ചത്തടിയുന്നത് കടലിലെ മീനുകള്‍ ഉള്‍പ്പെടെയുള്ള ജൈവസമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കടലാമ മുട്ടകള്‍ സംരക്ഷിക്കുകയും കുഞ്ഞുങ്ങളെ വിരിയിച്ച് ഇറക്കുകയും ചെയ്യല്‍ മാത്രമാണ് കടലാമ സംരക്ഷണ പ്രവര്‍ത്തനമായി നടക്കുന്നത്. ഒലിവ് റിഡ്‌ലി വിഭാഗത്തില്‍ പെട്ട ആമകളുടെ ജഡമാണ് കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞത്. മുമ്പെങ്ങുമില്ലാത്ത വിധം ഈ സീസണില്‍ നിരവധി കടലാമകളാണ് തീരത്ത് ചത്തടിഞ്ഞത്.

February 13
12:53 2017

Write a Comment