SEED News

രാജര്‍ഷിയില്‍ നന്മയുടെ 'നാട്ടുമാവിന്‍ ചുവട്ടില്‍' പദ്ധതി തുടങ്ങി

കോലഞ്ചേരി: രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'മാതൃഭൂമി സീഡ് ക്ലബ്ബി'ന്റെ ആഭിമുഖ്യത്തില്‍ 'നാട്ടുമാവിന്‍ ചുവട്ടില്‍' പദ്ധതി തുടങ്ങി. 
മാവിന്‍ തൈകള്‍ നട്ടുവളര്‍ത്തല്‍, നാട്ടുമാവുകളുടെ രജിസ്റ്റര്‍ ഉണ്ടാക്കല്‍, സ്‌കൂളിന് ഒരു മുത്തശ്ശിപ്ലാവ്, വലിയ മാവുകളുടെ സംരക്ഷണം എന്നിവയാണ് ലക്ഷ്യമിടുന്നത്. 
 സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാന്‍സി വര്‍ഗീസ് മാവിന്‍തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.എസ്. പ്രമീളാദേവി, സീഡ് കോഓര്‍ഡിനേറ്റര്‍ ബിനു കെ. വര്‍ഗീസ്, അനസ് നാസര്‍, പി.എസ്. വൈഷ്ണ എന്നിവര്‍ പ്രസംഗിച്ചു.



February 15
12:53 2017

Write a Comment

Related News