environmental News

മൂന്നാറില്‍ മഞ്ഞ് പെയ്യുന്നു

മൂന്നാര്‍: മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ഞായറാഴ്ച രാവിലെ താപനില മൈനസ് നാലിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. ടാറ്റാ ടീയുടെ തോട്ടം മേഖലയായ ലക്ഷ്മി, ചെണ്ടുവര, ചിറ്റുവര, തെന്മല എന്നിവടങ്ങളിലാണ് മൈനസ് മൂന്നുമുതല്‍ നാലുവരെ രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണില്‍ താപനില മൈനസ് ഒന്നായിരുന്നു. താപനില വളരെക്കുറഞ്ഞ മിക്ക സ്ഥലങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായി. അതിശൈത്യത്തെ തുടര്‍ന്ന് ടൗണിലും പരിസരങ്ങളിലും പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങളുടെ മുകളില്‍ രാവിലെ മഞ്ഞുകട്ടകള്‍ കാണാമായിരുന്നു. 

February 15
12:53 2017

Write a Comment