SEED News

ജലം അമൂല്യമാണ്

പ്രക്കാനം:
ജലം അമൂല്യമാണ്
മഴക്കുഴികൾ നിർമ്മിക്കുക
നാടിനെ വരൾച്ചയിൽ നിന്നു രക്ഷിക്കുക  എന്ന സന്ദേശവുമായി പ്രക്കാനം ജയ് മാതാ  വിശ്വവിദ്ധ്യാ മഠത്തിലെ മാതൃഭൂമി സീഡ് പ്രവർത്തകർ ഇലന്തൂർ പ്രക്കാനം ഭാഗങ്ങളിൽ പോസ്റ്റർ പ്രചരണവും ലഘുലേഖയും വിതരണം ചെയ്തു. തുടർന്നു നടന്ന സേവ് വാട്ടർ എന്ന സെമിനാറിൽ പ്രഥമ അധ്യാപകൻ ബാലാജി  മുഖ്യ പ്രഭാഷണം നടത്തുകയും അദ്ധ്യാപകരായ ശ്രീരാജ് ഗോപാൽ  ആഷാ കെ സാം   സുഭാഷ് എന്നിവർ സംസാരിച്ചു.

March 04
12:53 2017

Write a Comment

Related News