SEED News

സ്കൂൾമുറ്റത്തെ നെൽക്കൃഷി വിളവെടുത്തു



ശ്രീകണ്ഠപുരം: ഉപയോഗശൂന്യമായ ഫ്‌ളക്‌സ് ഷീറ്റില്‍ മണ്ണിട്ട് നടത്തിയ നെല്‍ക്കൃഷിയില്‍ പയ്യാവൂര്‍ ഗവ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ കൊയ്തത് നൂറുമേനി.
പാറപ്രദേശമായതിനാല്‍ സ്‌കൂള്‍വളപ്പില്‍ നെല്‍ക്കൃഷി നടത്താന്‍ അനുകൂലമല്ലാത്തതിനാലാണ് ഫ്‌ളക്‌സ് ഷീറ്റുകള്‍ വിരിച്ച് നെല്‍ക്കൃഷി നടത്തിയത്. കുട്ടികള്‍തന്നെ നട്ടുനനച്ച് കൃഷിയെ പരിപാലിച്ചു. പയ്യാവൂര്‍ പഞ്ചായത്തധികൃതരും കൃഷിഭവനും പ്രോത്സാഹനവുമായി കൂടെനിന്നു. കൃഷിവകുപ്പിന്റെ വിദ്യാലയ കൃഷി പ്രവര്‍ത്തനത്തിനുള്ള ജില്ലാതല അവാര്‍ഡ് നേടിയ അധ്യാപകന്‍ കെ.രാഘവന്റെ നേതത്വത്തിലാണ് കൃഷി നടത്തിയത്.
നെല്‍ക്കൃഷിക്കുപുറമെ വിവിധതരം പച്ചക്കറികളും സ്‌കൂള്‍മുറ്റത്ത് കൃഷിചെയ്തിരുന്നു. നെല്‍ക്കൃഷിയുടെ വിളവെടുപ്പ് കാര്‍ഷിക മാധ്യമപ്രവര്‍ത്തകന്‍ മലപ്പട്ടം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ജോയി ജോസഫ് അധ്യക്ഷതവഹിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീധരന്‍, സന്തോഷ്‌കുമാര്‍, റീസ രാജു, പ്രഥമാധ്യാപകന്‍ ടോമി കുരുവിള, കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.








March 23
12:53 2017

Write a Comment

Related News