SEED News

ലോക ജലദിനം പാടിക്കുന്നിനെ കാക്കാൻ കുരുന്നുകളുടെ പട്ടംപറത്തൽ ക്യാമ്പ്


മയ്യില്‍: കുന്നും കുളവും സംരക്ഷിക്കാന്‍ കുരുന്നുകള്‍  കുന്നുകയറി പട്ടംപറത്തല്‍ ക്യാമ്പ്  നടത്തി. കൊളച്ചേരി ഇ.പി.കൃഷ്ണന്‍നമ്പ്യാര്‍ സ്മാരക എല്‍.പി. സ്‌കളിലെ സീഡ് ക്ലബ്  അംഗങ്ങളും  രക്ഷിതാക്കളുമാണ് ലോക ജലദിനത്തില്‍ ജലസംരക്ഷണസന്ദേശം പകരാന്‍ വേറിട്ട രീതി സ്വീകരിച്ചത്. കൊളച്ചേരി പഞ്ചായത്തിനെ ഹരിതാഭമാക്കിയിരുന്ന പാടിക്കുന്നും സമീപത്തെ കുളവും ഭൂമാഫിയകളുടെ പിടിയിലാണ്.  
കുന്നിടിക്കലും റോഡുവെട്ടലുംകൊണ്ട്  ഈ കുന്നിലെ സ്വാഭാവിക ഉറവ കുറഞ്ഞുവരികയാണ്. ഇവിടത്തെ പരിസ്ഥിതിക്ക് കോട്ടംതട്ടാതെ സംരക്ഷിക്കാനുള്ള സന്ദേശം പകരുകയായിരുന്നു കുട്ടികള്‍.
 വാദ്യമേളത്തോടെ ഘോഷയാത്രയായാണ് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പാടിക്കുന്നിലെത്തിയത്. ഓരോ പട്ടവും ജലസംരക്ഷണത്തിനായുള്ള  ഓരോ സന്ദേശമെഴുതിയതായിരുന്നു. സീഡ് കോ ഓര്‍ഡിനേറ്റര്‍  സി.സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. 
പ്രഥമാധ്യാപിക സി.കമലാക്ഷി അധ്യക്ഷതവഹിച്ചു. അധ്യാപകനായ വി.വി.ശ്രീനിവാസന്‍ ക്യാമ്പ് നയിച്ചു. പി.പി.കുഞ്ഞിരാമന്‍, കെ.വി.പദ്മനാഭന്‍, കെ.വി.ശങ്കരന്‍, പി.പി.പദ്മിനി എന്നിവര്‍ സംസാരിച്ചു. ജലസംരക്ഷണസന്ദേശം പകരുന്ന മെടപ്പത്തി നാരായണന്റെ മഴക്കൊയ്ത്ത് ഏകപാത്ര നാടകം ഉണ്ടായി. ദിനാചരണത്തോടനുബന്ധിച്ച് നടന്ന ജലദിന കവിതരചനാ ശില്പശാല രവി നമ്പ്രം നയിച്ചു.










March 23
12:53 2017

Write a Comment

Related News