SEED News

വണ്ടാനം കാവ് വൃത്തിയാക്കിയും തൈ നട്ടും സീഡ് പ്രവര്‍ത്തകരുടെ വനദിനാഘോഷം


  
നീര്‍ക്കുന്നം എസ്.ഡി.വി. ഗവ. യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ വണ്ടാനം കാവില്‍ തൈ നടുന്നു


 അമ്പലപ്പുഴ: അപൂര്‍വസസ്യങ്ങളുടെ ശേഖരമുള്ള വണ്ടാനം കാവില്‍ ശുചീകരണം നടത്തി സീഡ് പ്രവര്‍ത്തകര്‍ ലോക വനദിനം ആഘോഷിച്ചു. നീര്‍ക്കുന്നം എസ്.ഡി.വി. ഗവ.യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരാണ് വന ദിനത്തില്‍ കാവിലെത്തിയത്.
ഇവിടെ പുതിയ തൈകള്‍ നട്ടുവളര്‍ത്താനും സീഡ് പ്രവര്‍ത്തകര്‍ മറന്നില്ല.
മുപ്പതേക്കറോളം വിസ്തീര്‍ണമുള്ള കാവിന്റെ സംരക്ഷണം നീര്‍ക്കുന്നം സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അത്യപൂര്‍വ സസ്യജന്തു ആവാസകേന്ദ്രമായ കാവ് സംരക്ഷിക്കണമെന്ന സന്ദേശവുമായി പ്രവര്‍ത്തകര്‍ ഇവിടെ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
രണ്ടുമാസം കൂടുമ്പോള്‍ കാവിലെ മാലിന്യങ്ങള്‍ ഇവര്‍ നീക്കംചെയ്യാറുണ്ട്. രണ്ട് പരിസ്ഥിതിസൗഹൃദ ക്യാമ്പുകള്‍ക്കും കാവ് വേദിയാക്കി. മറ്റ് കാവുകളില്‍നിന്ന് ശേഖരിക്കുന്ന കാവിലെ സസ്യങ്ങള്‍ വച്ചുപിടിപ്പിക്കുകയും പക്ഷികളെ ആകര്‍ഷിക്കുന്ന ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുകയും ഇവരുടെ പ്രവര്‍ത്തനങ്ങളാണ്.
 കാവില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ ബോധവത്കരണത്തിന് സീഡ് പ്രവര്‍ത്തകര്‍ മുന്നിലുണ്ട്.
ലോക വനദിനാഘോഷച്ചടങ്ങിന് പ്രഥമാധ്യാപകന്‍ ഇ.വി.ബൈജു, എസ്.എം.സി. ചെയര്‍മാന്‍ ഐ.ഷെഫീക്ക്, സീഡ് കോര്‍ഡിനേറ്റര്‍ എസ്.സുരേഷ്‌കുമാര്‍, അധ്യാപകരായ ആര്‍.ശാന്തി, നദീറ, ബീനു, സീഡ് പ്രവര്‍ത്തകരായി അഥീന എച്ച്.ദാസ്, ഐശ്വര്യരാജ്, അരവിന്ദ് രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


March 25
12:53 2017

Write a Comment

Related News