SEED News

ലോകജലദിനത്തിൽ ജലസംരക്ഷണ പ്രതിജ്ഞയുമായി സീഡ് വിദ്യാർഥികൾ

  മാന്നാറിലെ ശ്രീഭുവനേശ്വരി ഹൈസ്കൂളിലെ സീഡ് വിദ്യാർഥികൾ ജലസംരക്ഷണപ്രതിജ്ഞ  എടുക്കുന്നു 


  മാന്നാർ: നവീകരിച്ച കുട്ടമ്പേരൂർ ആറിന്റെ തീരത്ത് ഒത്തുകൂടി സീഡ് വിദ്യാർഥികൾ ജലസംരക്ഷണപ്രതിജ്ഞ എടുത്തു. മാന്നാർ ശ്രീഭുവനേശ്വരി ഹൈസ്കൂളിലെ മാതൃഭൂമി പ്രകൃതി സീഡ് ക്ലബ് അംഗങ്ങളാണ്  ജലസംരക്ഷണപ്രതിജ്ഞ എടുത്തത്
 ‘ജലം അമൃതാണ്; അമൂല്യമാണ് അത് സംരക്ഷിക്കും, ജലാശയങ്ങൾ  സംരക്ഷിക്കും, ജലാശയങ്ങൾ മലിനമാകാൻ അനുവദിക്കുകയില്ല’ എന്ന  പ്രതിജ്ഞ കീർത്തി എന്ന വിദ്യാർഥിയാണ് ചൊല്ലിക്കൊടുത്തത്. സീഡ്  കോ-ഓർഡിനേറ്റർ ബി. ശ്രീലത, ജി. സരിത, പി.ആർ. ശ്രീലത എന്നിവർ നേതൃത്വം നൽകി. 

March 25
12:53 2017

Write a Comment

Related News