SEED News

പുനർജനി തേടുന്ന ഉത്തരപ്പള്ളിയാറിന് ഉണർത്തുപാട്ടുമായ് സീഡ് പ്രവർത്തകർ

  ലോക ജലദിനത്തിൽ പാണ്ടനാട് എസ്.വി.എച്ച്.എസ്.എസിലെ 
സീഡ് പ്രവർത്തകരും അധ്യാപകരും നദീതീരത്ത് ഉത്തരപ്പള്ളിയാർ
 സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
   
 ചെങ്ങന്നൂർ: ലോക ജലദിനത്തിൽ പുനർജനി തേടുന്ന ഉത്തരപ്പള്ളിയാറിന് ഉണർത്തുപാട്ടുമായി ഒരുപറ്റം കുട്ടികൾ നദീതീരത്തെത്തി. പാണ്ടനാട് സ്വാമിവിവേകാനന്ദാ ഹയർ സെക്കൻഡറി സ്കൂളിലെ ‘ഹരിതം’ സീഡ് ക്ലബ്ബ് അംഗങ്ങളാണ് ജലദിനത്തിൽ ഉത്തരപ്പള്ളിയാർ സംരക്ഷണപ്രതിജ്ഞയെടുത്ത് മാതൃക കാട്ടിയത്.
നദി അളന്നു തിട്ടപ്പെടുത്തണമെന്നും കൈയേറ്റം ഒഴിപ്പിച്ച് നദിയെ വീണ്ടെടുക്കുന്നതിനായി നമുക്ക് ഒന്നിക്കാമെന്നുമുള്ള നദീസംരക്ഷണ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളുമേന്തിയാണ് കുട്ടികളെത്തിയത്.
 സ്കൂൾ മാനേജർ വി.എസ്.ഉണ്ണിക്കൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.കൃഷ്ണകുമാർ, സജീവ് കൈലാസ്, സീഡ് കോ ഓർഡിനേറ്റർ ആർ.രാജേഷ്, ഷെറിൻ സാറാ ജോർജ്, പ്രവീൺ ആല, മഞ്ജു, രഞ്ജിനി, രാഹുൽ, വിശാഖ് എന്നിവർ നേതൃത്വം നൽകി. 

March 25
12:53 2017

Write a Comment

Related News