SEED News

കൂത്തുപറമ്പ് എച്ച്.എസ്.എസ്. തൊക്കിലങ്ങാടി വിശിഷ്ട ഹരിതവിദ്യാലയം

കോഴിക്കോട്: ശുദ്ധജലവും ശുദ്ധവായുവും ജൈവസമ്പത്തും ഭാവിക്കായി കരുതുകയെന്ന തിരിച്ചറിവുമായി കുട്ടികളെയും സമൂഹത്തെയും പ്രകൃതിയോടടുപ്പിക്കാന്‍ മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് നടപ്പാക്കുന്ന ' സീഡ്' പദ്ധതിയുടെ 2016-17 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 

   ഒന്നാംസമ്മാനമായ വിശിഷ്ടഹരിതവിദ്യാലയ പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് എച്ച്.എസ്.എസ്. തൊക്കിലങ്ങാടി  കരസ്ഥമാക്കി. വിജയികള്‍ക്ക് ഒരുലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ട്രോഫിയും ലഭിക്കും. 

  രണ്ടാംസ്ഥാനം ഇടുക്കി ജില്ലയിലെ രാജകുമാരി 
ഹോളിക്വീന്‍സ് യു.പി. സ്‌കൂളിനും മൂന്നാംസ്ഥാനം തൃശ്ശൂര്‍ ജില്ലയിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലം വിദ്യാമന്ദിര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമാണ്. ഇവര്‍ക്ക് യഥാക്രമം 75,000 രൂപയുടെയും 50,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും ലഭിക്കും.  

seed


കോഴിക്കോട് റവന്യൂ ജില്ലയില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാലയത്തിനുള്ള ശ്രേഷ്ഠഹരിത പുരസ്‌കാരത്തിന് ജി.യു.പി.എസ്. കൊടല്‍, പന്തീരാങ്കാവ് അര്‍ഹമായി. 25,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും വിജയികള്‍ക്ക് ലഭിക്കും.

നാട്ടുമാഞ്ചോട്ടില്‍ പുരസ്‌കാരം 
ശ്രീരാമകൃഷ്ണ ഗുരുകുലം വിദ്യാമന്ദിര്‍, തൃശ്ശൂര്‍ 25,000 രൂപയും ട്രോഫിയും  പ്രശസ്തിപത്രവും

ഗ്രീന്‍ സയന്‍സ് അവാര്‍ഡ്
ഇടുക്കി കട്ടപ്പന സെന്റ് ജോര്‍ജ്സ് എച്ച്.എസ്.എസ്. (മികച്ച സയന്‍സ് പ്രോജക്ട്) 
20,000 രൂപയും ട്രോഫിയും  പ്രശസ്തിപത്രവും

എല്‍.പി. സ്‌കൂളുകള്‍ക്കുള്ള പ്രത്യേക പുരസ്‌കാരം
എച്ച്.ഡി.പി.എസ്.ഇ.എം.  എല്‍.പി.എസ്. എടത്തിരിഞ്ഞി, 
തൃശ്ശൂര്‍  സെന്റ് മേരീസ് എല്‍.പി.എസ്.   കാളിയാര്‍, ഇടുക്കി   ജി.എല്‍.പി.എസ്. 
ശ്രീകണ്ഠമംഗലം, കോട്ടയം.  5,000 രൂപയും ട്രോഫിയും  പ്രശസ്തിപത്രവും




March 27
12:53 2017

Write a Comment

Related News