SEED News

കൊട്ടില ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയം


കണ്ണൂര്‍: സ്‌കൂളുകളില്‍ പച്ചപ്പിന്റെ പന്തല്‍തീര്‍ത്ത കുട്ടിക്കര്‍ഷകര്‍ക്ക് അംഗീകാരമായി 2016-17 വര്‍ഷത്തെ മാതൃഭൂമി സീഡ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനുള്ള ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരത്തിന് കൊട്ടില ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അര്‍ഹരായി. എട്ടാംവര്‍ഷത്തെ മാതൃഭൂമി സീഡ് പദ്ധതിയില്‍ വിജയികളായവരുടെ പേരുകള്‍ ചുവടെ: 
കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല: ഒന്നാംസ്ഥാനം-പെര്‍ഫെക്ട് ഇംഗ്ലീഷ് സ്‌കൂള്‍, എടക്കാട്, രണ്ടാംസ്ഥാനം-ഉറുസിലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പയ്യാമ്പലം, മൂന്നാംസ്ഥാനം-ആര്‍.കെ.യു.പി. സ്‌കൂള്‍, പാലോട്ടുവയല്‍. 
ബെസ്റ്റ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍:  ഒ.വി.വിനോദ് കുമാര്‍ (വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്‌കൂള്‍), ജെം ഓഫ് സീഡ്: ജിഷ്ണു എം.കെ. (മുതുകുറ്റി യു.പി. സ്‌കൂള്‍), തേജസ് കെ. (കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്‌കൂള്‍). 
പ്രോത്സാഹനസമ്മാനം നേടിയ സ്‌കൂളുകള്‍: മുതുകുറ്റി യു.പി. സ്‌കൂള്‍, വി.പി.മുഹമ്മദ് ഹാജി മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കക്കാട്, തോട്ടട വെസ്റ്റ് യു.പി. സ്‌കൂള്‍, കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്‌കൂള്‍, തുഞ്ചത്താചാര്യ വിദ്യാലയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എടച്ചൊവ്വ, എച്ച്.ഐ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആനയിടുക്ക്, കാടാച്ചിറ എച്ച്.എസ്.എസ്. 
തലശ്ശേരി വിദ്യാഭ്യാസ ജില്ല: ഒന്നാംസ്ഥാനം-മാലൂര്‍ യു.പി. സ്‌കൂള്‍, രണ്ടാംസ്ഥാനം-ഐ.െക.കുമാരന്‍ ഗവ. എച്ച്.എസ്.എസ്. പന്തക്കല്‍, മൂന്നാംസ്ഥാനം-അമൃത വിദ്യാലയം, പൂക്കോട്. 
ബെസ്റ്റ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍: മുരളി വാണിേമല്‍ (സി.ഇ.ഭരതന്‍ ഗവ. എച്ച്.എസ്.എസ്. മാഹി, ജെം ഓഫ് സീഡ്:  ആദര്‍ശ് കെ. (ഐ.കെ.കുമാരന്‍ ജി.എച്ച്.എസ്.എസ്. പന്തക്കല്‍), പ്രേത്സാഹനസമ്മാനങ്ങള്‍: കാടാങ്കുനി യു.പി. സ്‌കൂള്‍ അണിയാരം, ജി.യു.പി.എസ്. തലക്കാണി, സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂള്‍, ജി.എച്ച്.എസ്.എസ്.എസ്. മണത്തണ, ശ്രീശങ്കര വിദ്യാപീഠം മട്ടന്നൂര്‍, വട്ടിപ്രം യു.പി. സ്‌കൂള്‍, ജവ.ഹര്‍ നവോദയ വിദ്യാലയ പന്തക്കല്‍. 
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല: ഒന്നാംസ്ഥാനം-എ.യു.പി.എസ്. ഏറ്റുകുടുക്ക, രണ്ടാംസ്ഥാനം: ജി.എച്ച്.എസ്. മാത്തില്‍, മൂന്നാംസ്ഥാനം: കെ.കെ.എന്‍.പി.എം.ജി.വി.എച്ച്.എസ്.എസ്. പരിയാരം. ബെസ്റ്റ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍: ശ്രീകല കെ.വി. (എന്‍.എസ്.എസ്.എച്ച്.എസ്.എസ്. ആലക്കോട്), ജെം ഓഫ് സീഡ്: യാഷ് കെ.റാം (കയരളം എ.യു.പി.എസ്.), എം.സിദ്ധാര്‍ഥ് (ജി.എച്ച്.എസ്.എസ്. മാത്തില്‍). പ്രോത്സാഹന സമ്മാനങ്ങള്‍: ജി.യു.പി.എസ്.നുച്ചിയാട്, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ തളിപ്പറമ്പ്, പൂമംഗലം യു.പി. സ്‌കൂള്‍, ഏര്യം വിദ്യാമിത്രം യു.പി. സ്‌കൂള്‍, എന്‍.എസ്.എസ്.എച്ച്.എസ്.എസ്. ആലക്കോട്, കയരളം എ.യു.പി.എസ്. 
എല്‍.പി. വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരം: കോട്ടം ഈസ്റ്റ് എല്‍.പി. സ്‌കൂള്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല, നണിയൂര്‍ നമ്പ്രം മാപ്പിള എ.എല്‍.പി. സ്‌കൂള്‍ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല. സീഡ് നാട്ടുമാഞ്ചോട്ടില്‍ പ്രത്യേക പുരസ്‌കാരം: കൂത്തുപറമ്പ് എച്ച്.എസ്.എസ്. തൊക്കിലങ്ങാടി. 





March 27
12:53 2017

Write a Comment

Related News