SEED News

വേറിട്ട പരിസ്ഥിതി പ്രവർത്തനങ്ങളുമായി നേട്ടത്തിന്റെ നെറുകയിൽ നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്.


ചാരുംമൂട്: ‘വാസയോഗ്യമായ ഭൂമി നാളേക്ക് ’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ  പ്രവർത്തനങ്ങളാണ് നൂറനാട് സി.ബി.എം.എച്ച്.എസ്.എസിനെ ‘മാതൃഭൂമി’ സീഡ് പ്രവർത്തനങ്ങൾക്കുള്ള റവന്യൂ ജില്ലാതല ശ്രേഷ്ഠഹരിതപുരസ്കാരത്തിന് അർഹമാക്കിയത്.
   കെ.പി.റോഡരികില് 100 വര്ഷം പഴക്കമുള്ള നാട്ടുമാവ് വെട്ടിമാറ്റാനുള്ള ശ്രമം തടഞ്ഞുകൊണ്ടാണ് പ്രവര്ത്തനങ്ങള്ക്ക് തുടക്കംകുറിച്ചത്. ജൈവവൈവിധ്യ പാര്ക്ക് എന്ന ആശയം ഫലവൃക്ഷത്തോട്ടത്തിലൂടെ പ്രാവര്ത്തികമാക്കി. 
തണ്ണീർത്തടസംരക്ഷണം, കുളം ശുചീകരണം, ജലസംഭരണി ശുചീകരണം തുടങ്ങിയവ നടത്തി.
വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ഭവനസന്ദര്ശനം നടത്തി. ഡെങ്കിപ്പനി ബോധവത്കരണ പ്രവര്ത്തനങ്ങളില് പങ്കുചേര്ന്നു. പഴയകാല കാര്ഷികോപകരണങ്ങളുടെ പ്രദര്ശനവും ഔഷധസസ്യ ഉദ്യാനവും തയ്യാറാക്കി. പക്ഷിനിരീക്ഷണം, വനയാത്രകള് എന്നിവ നടത്തി. കുട്ടികളുടെ സര്ഗശേഷി വികസനം ലക്ഷ്യംവച്ച് കുട്ടികളുടെ ബിനാലെ സംഘടിപ്പിച്ചു.
ഒഴിഞ്ഞ പേനക്കവറുകള്, പ്ലാസ്റ്റിക് കുപ്പി എന്നിവ ശേഖരിച്ച് പുനരുപയോഗിച്ചു.  വലിച്ചെറിയുന്ന തുണി ഉപയോഗിച്ച് തുണിസഞ്ചികള് നിര്മിച്ചു. പേപ്പർ ഉപയോഗിച്ച് നിർമിച്ച പേനകളിൽ വൃക്ഷത്തിന്റെ വിത്ത് ഉൾക്കൊള്ളിച്ച് കുട്ടികള്ക്ക് വിതരണം ചെയ്തത് പലരും മാതൃകയാക്കി. കുട്ടികള് പേന ഉപയോഗിച്ചശേഷം കളയുമ്പോള് അതില്നിന്ന് ഒരു മരം ഉണ്ടാകുന്നുവെന്ന സന്ദേശമാണ് ജനങ്ങളിൽ എത്തിച്ചത്.
ഹെഡ്മിസ്ട്രസ് ആര്.സജിനി, ഡെപ്യൂട്ടി എച്ച്.എം. ജെ.ഹരീഷ്കുമാര്, സ്റ്റാഫ് സെക്രട്ടറി ആര്.സന്തോഷ്ബാബു, സീഡ് കോ ഓര്ഡിനേറ്റര് ആര്.സിനി, അധ്യാപകരായ കെ.ഉണ്ണികൃഷ്ണന്, ജി.പി.പ്രശോഭ് കൃഷ്ണന്, സജീവ്, എസ്.സുനിത, പ്രിയന്തി മോഹന് തുടങ്ങിയവര് നേതൃത്വം നല്കി.

March 27
12:53 2017

Write a Comment

Related News