SEED News

സാര്ഥകമായ കര്മപദ്ധതികളിലൂടെ വീണ്ടും സൗത്ത് ഏഴിപ്രം സ്‌കൂള് ഒന്നാമത്

കൊച്ചി: ഒരുനാടിനെയാകെ പരിസ്ഥിതി സംരക്ഷണത്തിനും ജൈവകൃഷിക്കും സജ്ജമാക്കുന്ന വിശുദ്ധമായ കര്മത്തില് നിരന്തരം ഏര്‌പ്പെടുന്നു എന്നതാണ് സൗത്ത് ഏഴിപ്രം ഗവ. ഹയര്‍ സെക്കന്ഡറി സ്‌കൂള് വിദ്യാര്ഥികളെ വ്യത്യസ്തരാക്കുന്നത്. അനുകരണീയമായ ഈ യത്‌നമാണ് 'മാതൃഭൂമി സീഡി'ന്റെ 'ശ്രേഷ്ഠ ഹരിതവിദ്യാലയ' പുരസ്‌കാരം തുടര്ച്ചയായി രണ്ടാം വട്ടവും നേടാന് ഈ സ്‌കൂളിനെ പ്രാപ്തമാക്കിയതും.
 വ്യത്യസ്തമായ പ്രവര്ത്തനങ്ങള് നടത്തിയാണ് അവര് എറണാകുളം ജില്ലയിലെ മികച്ച സീഡ് സ്‌കൂളായി രണ്ടാംവട്ടവും തുടരുന്നത്. വിദ്യാലയവും വിദ്യാര്ഥികളുടെ വീടും കടന്ന്, അവരുടെ പ്രവര്ത്തനങ്ങളും 'സീഡി'ന്റെ സന്ദേശവും നാടാകെ എത്തുന്നു. നാട്ടുകാരെ തങ്ങളുടെ പരിസ്ഥിതി സംരക്ഷണ യത്‌നങ്ങളുമായി ബന്ധിപ്പിക്കാന് അവര്ക്കാകുന്നു. 
 'നാട്ടുമാഞ്ചോട്ടില്' എന്ന പദ്ധതിയിലൂടെ  നാട്ടുമാവുകളുടെ വിത്തുകള് ശേഖരിച്ച് സ്‌കൂള് നഴ്‌സറിയില് നട്ട്, തൈകളാക്കി വഴിയോരത്തു നട്ടുപിടിച്ചിച്ചു, വിദ്യാര്ഥികള്. അവയ്ക്ക് സംരക്ഷണവേലിയും തീര്ത്തു. 
 സ്‌കൂളിരിക്കുന്ന വാര്ഡില് എല്ലാ വീടുകളിലും നാട്ടുമാവിന്റെ തൈകള് സൗജന്യമായി നല്കി നാട്ടിലെങ്ങും 'നാട്ടുമാവ്' പദ്ധതിക്കു തുടക്കംകുറിച്ചു. നാട്ടുമാവിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഹ്രസ്വചിത്ര പ്രദര്ശനവും നടത്തി. 
  നാട്ടില് ജൈവകൃഷിയുടെ സന്ദേശമെത്തിക്കുന്നതില് ഈ വിദ്യാലയം വലിയ പങ്കാണ് വഹിച്ചത്. വിദ്യാലയാങ്കണത്തിലെ പച്ചക്കറി കൃഷി അടുത്ത പറമ്പിലേക്കും വ്യാപിച്ചു. കുട്ടികള് സ്‌കൂളിലും വീട്ടിലും നട്ടുണ്ടാക്കിയ ഉത്പന്നങ്ങള് കൊണ്ട് ഒണച്ചന്ത നടത്തി. 20 സെന്റ് സ്ഥലത്ത് കരനെല്കൃഷി. അരയേക്കര് പാടത്തും നെല്ല് വിളയിച്ചു. വയോജന ദിനത്തില് നാട്ടിലെ പ്രായമായവരെ സ്‌കൂളില് വിളിച്ചുകൊണ്ടു വന്ന് അവിടത്തെ പച്ചക്കറികള് കൊണ്ട് സദ്യയുണ്ടാക്കിക്കൊടുത്ത് അവരെ ആദരിച്ചു. ജില്ലാ കലോത്സവത്തിന്റെ ഊട്ടുപുരയിലേക്ക് 80 കിലോയിലധികം പച്ചക്കറികളാണ് ഇവിടത്തെ കുട്ടികള് ഉത്പാദിപ്പിച്ചു നല്കിയത്. കൂടാതെ, സീഡ് ബാങ്ക്, പപ്പായ തൈ വിതരണം, ജൈവകൃഷി ക്ലാസ്, മത്സ്യ കൃഷി, നിര്ധനരായ കുട്ടികള്ക്ക് ഓണക്കിറ്റ് വിതരണം തുടങ്ങിയവയും നടത്തി.  
  സമൃദ്ധമായ ഔഷധസസ്യ തോട്ടമാണ് ഇവിടെയുള്ളത്. മുതിര്ന്നവര്ക്ക് പലപ്പോഴും അറിയാന് കഴിയാത്ത ഔഷധച്ചെടികളെക്കുറിച്ച് കുട്ടികള്ക്ക് ഇപ്പോള് അറിയാം. സ്‌കൂളിനു പുറത്ത് വഴിയോരങ്ങളിലും അവര് ഔഷധസസ്യങ്ങള് നട്ടുപിടിപ്പിച്ചിട്ടുണ്ട്.     
  തൊഴിലുറപ്പു പദ്ധതി പ്രവര്ത്തകരുമായിച്ചേര്ന്നു നടത്തിയ പുള്ളിച്ചിറ ശുചീകരണം നാടിനാകെ മാതൃകയായി. ചിറ സംരക്ഷിക്കാന് കുട്ടികള് മുന്നിട്ടിറങ്ങി. നാട് ഒപ്പംനിന്നു. സമീപജലാശയങ്ങളുടെ നവീകരണവും അവര് ലക്ഷ്യമിടുന്നുണ്ട്. 
 സ്‌കൂളും പരിസരവും വൃത്തിയാക്കല്, നാട്ടില് ശുചിത്വ കാമ്പയിന്, വേസ്റ്റ്ബക്കറ്റ് നിര്മാണം, പരിസ്ഥിതി സൗഹൃദ സഞ്ചി നിര്മാണം, മഴയറിവ് പദ്ധതി, മെഡിക്കല്‍ ക്യാമ്പ്, കൈകഴുകല് ദിനാചരണം, ലഹരിവിരുദ്ധ പ്രവര്ത്തനങ്ങള്, യോഗ ക്ലാസ്, അനാഥാലയ സന്ദര്ശനം, വിവിധ ദിനാചരണങ്ങള്  തുടങ്ങി പിന്നെയും ഒരുപാട് പ്രവര്ത്തനങ്ങള്...
 സാര്ഥകമായ കര്മപദ്ധതികളും ആത്മാര്ഥമായ പ്രവര്ത്തനവുമാണ് സ്‌കൂളിനെ വീണ്ടും ജില്ലയില് ഒന്നാമതെത്തിച്ചത്. സീഡ് പ്രവര്ത്തനങ്ങളില് കുട്ടികള്ക്ക് ആവേശവും അറിവുമാകുന്നതും മികച്ച നേതൃത്വം നല്കുന്നതും പ്രധാനാധ്യാപകന് കെ.ആര്. പവിത്രനും സീഡ് അധ്യാപക കോ-ഓര്ഡിനേറ്റര് കെ.ബി. സജിവുമാണ്.  

March 27
12:53 2017

Write a Comment

Related News