SEED News

അക്ഷരത്തണലിൽ ഒത്തുചേർന്നു; ആഹ്ലാദം പങ്കിട്ടു


കൂത്തുപറമ്പ്: മാതൃഭൂമി സീഡിന്റെ വിശിഷ്ട ഹരിതവിദ്യാലയ പുരസ്‌കാരം നേടിയ കൂത്തുപറമ്പ് എച്ച്.എസ്.എസ്. സീഡംഗങ്ങള്‍ സ്‌കൂളിലെ 'അക്ഷരത്തണലില്‍' ഒത്തുചേര്‍ന്ന് ആഹ്ലാദം പങ്കിട്ടു. പച്ചമാങ്ങ ഉപ്പും മുളകും ചേര്‍ത്ത് കഴിച്ച് സന്തോഷം പങ്കുവെച്ചു. കഠിനാധ്വാനത്തിന് ലഭിച്ച അര്‍ഹതപ്പെട്ട അംഗീകാരത്തെ ക്കുറിച്ചും വാചാലരായി.
 കുട്ടിക്കര്‍ഷകര്‍ മണ്ണില്‍ പൊന്ന് വിളയിച്ചതിനാണ് ഏവരും കൊതിക്കുന്ന സീഡിന്റെ 2016-17 വര്‍ഷത്തെ ഒന്നാംസമ്മാനമായ വിശിഷ്ട ഹരിതവിദ്യാലയ പുരസ്‌കാരം സ്‌കൂളിനെ തേടിയെത്തിയത്.
 സീഡ് കോ ഓര്‍ഡിനേറ്റര്‍ കുന്നുമ്പ്രോന്‍ രാജന്‍, സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍, കെ.കെ.മുകുന്ദന്‍, വി.വി.സുനേഷ്, സീഡ് ക്‌ളബ്ബംഗങ്ങളായ ആര്യനന്ദ, ഋതുപര്‍ണ, വിസ്മയ വിനോദ്, ആരതി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  


March 28
12:53 2017

Write a Comment

Related News