SEED News

മാതൃഭൂമി സീഡ് ‘ഹരിതം ഔഷധം’ അവാർഡുകൾ പ്രഖ്യാപിച്ചു

പാലക്കാട്: മാതൃഭൂമി സീഡും സംസ്ഥാന ഔഷധസസ്യ  ബോർഡും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കിയ ‘ഹരിതം ഔഷധം’  പദ്ധതിയുടെ  അവാർഡുകൾ  പ്രഖ്യാപിച്ചു. മികച്ചരീതിയിൽ ഔഷധസസ്യ ഉദ്യാനം പരിപാലിക്കുന്ന സ്കൂളുകൾക്കാണ് അവാർഡ്. ജില്ലയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് യഥാക്രമം 10000, 7500, 5000 എന്നിങ്ങനെ ക്യാഷ് അവാർഡുകൾ നൽകും.
മികച്ച  വിദ്യാലയങ്ങൾ
ഒന്നാംസ്ഥാനം:  ശ്രീകൃഷ്ണപുരം  സെന്റ് ഡൊമിനിക്സ് കോൺവെന്റ്  ഇംഗ്ലീഷ് മീഡിയം സ്കൂൾ. രണ്ടാംസ്ഥാനം:  ജി.എച്ച്.എസ്. ബെമ്മണൂർ, പരുത്തിപ്പുള്ളി. മൂന്നാംസ്ഥാനം: ശബരി സെൻട്രൽ സ്കൂൾ, ചെർപ്പുളശ്ശേരി.
പ്രോത്സാഹനസമ്മാനം നേടിയ വിദ്യാലയങ്ങൾ:  ഭവൻസ്  വിദ്യാമന്ദിർ സീനിയർ  സെക്കൻഡറി  സ്കൂൾ, ചിതലി, കേന്ദ്രീയ വിദ്യാലയ, ഹേമാംബിക  നഗർ,  ജി.യു.പി.എസ്.  ഭീമനാട്, എ.യു.പി. സ്കൂൾ, അടയ്ക്കാപുത്തൂർ, ജി.യു.പി.എസ്. ചളവ,  ജി.എച്ച്.എസ്. ചെർപ്പുളശ്ശേരി, എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്.   കാട്ടുകുളം, എ.യു.പി.എസ്.   മണ്ണേങ്ങോട്, എ.യു.പി. സ്കൂൾ, ചെറുമുണ്ടശ്ശേരി, എസ്.എൻ.  ട്രസ്റ്റ് സെൻട്രൽ  സ്കൂൾ, ഷൊർണൂർ,  ജി.എച്ച്.എസ്.   കൂടല്ലൂർ,  കേന്ദ്രീയ വിദ്യാലയ, ഒറ്റപ്പാലം, ഞാങ്ങാട്ടൂർ  എ.യു.പി.എസ്. ഞാങ്ങാട്ടിരി, ജി.യു.പി.എസ്.  പുത്തൂർ.

March 31
12:53 2017

Write a Comment

Related News