SEED News

ഹരിത സൗഹൃദ വിദ്യാലയത്തിനായി സീഡംഗങ്ങളുടെ നാടൻ ഉത്പന്നനിർമാണം


കൂത്തുപറമ്പ്: ഹരിതകേരളം വിദ്യാര്‍ഥി കൂട്ടായ്മയിലൂടെ എന്ന സന്ദേശം പ്രചരിപ്പിച്ച്  കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശില്പശാല നടത്തി. സീഡ് ക്ലബ്ബ്, പ്രവൃത്തിപരിചയ ക്ലബ്ബ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ്, ജെ.ആര്‍.സി. യൂണിറ്റ് എന്നിവ ചേര്‍ന്നാണ് സ്‌കൂളില്‍ പരിസ്ഥിതിസൗഹൃദ നാടന്‍ ഉത്പന്നനിര്‍മാണവും പരിശീലന ശില്പശാലയും സംഘടിപ്പിച്ചത്. 
 മുളകൊണ്ടുള്ള ചുറ്റല്‍വിശറി, അടിക്കൊട്ട, വല്ലം, ചൂല്‍, ചവിട്ടി, പേപ്പര്‍ വേസ്റ്റ്ബാസ്‌കറ്റ്, ഓഫീസ് ഫയലുകള്‍, കുട, സോപ്പ്, ചോക്ക്, കാട്ടംകോരി, തുടങ്ങിയ ഉത്പന്നങ്ങളാണ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചത്. 
മുളകൊണ്ട് നിര്‍മിച്ച വിശറികള്‍ തലശ്ശേരി താലൂക്കാസ്പത്രിയില്‍ സൗജന്യമായി വിതരണം ചെയ്യാനും മറ്റുള്ളവ സ്‌കൂളില്‍ ഉപയോഗിക്കാനുമാണ് നിര്‍മിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂത്തുപറമ്പ് എ.ഇ.ഒ. സി.ഉഷ ഉദ്ഘാടനം ചെയ്തു.
 എം.സി.പ്രസന്നകുമാരി അധ്യക്ഷതവഹിച്ചു. വി.വി.സുനീഷ്, ധനീഷ്‌കുമാര്‍, കെ.മഹേഷ്, എം.ഹേമലത, പി.ഷിജിത്ത്, കെ.വി.പ്രീത എന്നിവര്‍ സംസാരിച്ചു. 
പ്രവൃത്തിപഠന അധ്യാപിക സി.പി.ഷീജ, കെ.പി.ഷീന, ടി.പി.സിനി, വി.സുനേഷ്. കുന്നുമ്പ്രോന്‍ രാജന്‍, പറമ്പന്‍ പ്രകാശന്‍, വി.ജനാര്‍ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും നിര്‍മാണം നടക്കും. വിദ്യാലയത്തെ ഹരിത പ്രകൃതിസൗഹൃദ വിദ്യാലയമായിമാറ്റാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍

April 25
12:53 2017

Write a Comment

Related News