SEED News

സീഡംഗങ്ങൾ മഴമറക്കൃഷി തുടങ്ങി


കൂത്തുപറമ്പ്: സ്‌കൂളാവശ്യത്തിനുള്ള പച്ചക്കറികള്‍ സ്‌കൂളില്‍ത്തന്നെ കൃഷിചെയ്ത് വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡംഗങ്ങള്‍ മഴമറക്കൃഷി തുടങ്ങി. 80,000 രുപ മുതല്‍മുടക്കിലാണ് സ്‌കൂള്‍വയലില്‍ മഴമറ സ്ഥാപിച്ച് കൃഷിയാരംഭിച്ചത്.
 ഒന്നാംഘട്ടത്തില്‍ പയര്‍, പൊട്ടിക്ക എന്നിവയാണ് കൃഷിയിറക്കിയത്. സ്‌കൂളിന്റെ പറമ്പിലും വയലിലുമായി കപ്പ, വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കാച്ചില്‍, പൊടിക്കിഴങ്ങ് തുടങ്ങിയവയും മറ്റു പച്ചക്കറികളും മഴമറയിലൂടെ കൃഷിചെയ്യാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചെലവായ തുക സംസ്ഥാന കൃഷിവകുപ്പ് സ്‌കൂളിന് അനുവദിച്ച 50,000 രൂപയും ബാക്കി സ്‌കൂളില്‍നിന്ന് ഈവര്‍ഷം വിരമിക്കുന്ന പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി സീഡ് ക്‌ളബ്ബിന് സ്‌നേഹോപഹാരമായി നല്‍കിയതുമാണ്.
മഴമറകൃഷിയുടെ വിത്തുനടല്‍ സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്റെ അധ്യക്ഷതയില്‍ ജില്ലാ കൃഷി ഓഫീസര്‍ കെ.ഓമന ഉദ്ഘാടനംചെയ്തു. 
സ്‌കൂള്‍ പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി, പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍, കെ.കെ.മുകുന്ദന്‍, കുന്നുംബ്രോന്‍ സുരേന്ദ്രന്‍, പി.വിജയന്‍, എന്‍.പുഷ്പ എന്നിവര്‍ സംസാരിച്ചു.
സീഡ് ക്‌ളബ്ബ് കണ്‍വീനര്‍ കുന്നുംബ്രോന്‍ രാജന്‍, മേപ്പാടന്‍ ഗംഗാധരന്‍, വി.വി.സുനേഷ്, സീഡ് കബ്ബിലെ പൂര്‍വവിദ്യാര്‍ഥികളായ അസറുദ്ദീന്‍, അഖിലേഷ്, സ്വീറ്റി സുന്ദര്‍ എന്നിവരോടൊപ്പം അതിരഥ്, സഞ്ചയ്, സോന, അനുവിന്ദ, ആരതി, മഞ്ജിമ, വിസ്മയ വിനോദ് തുടങ്ങിയ വിദ്യാര്‍ഥികളും നേതൃത്വംനല്‍കി.


May 02
12:53 2017

Write a Comment

Related News