SEED News

ഉത്തരപ്പള്ളിയാറിന് പുനർജ്ജന്മം പോരാട്ടം വിജയത്തിലേക്ക്



ഉത്തരപ്പള്ളിയാറ്റില് നെടുവരംകോട് മഹാദേവക്ഷേത്രത്തിന്റെ 
ആറാട്ട്കടവില് ജലം മലിനമായി കിടക്കുന്നു  
ചെങ്ങന്നൂര്: നാട്ടുകാരുടെ പോരാട്ടം വിജയത്തോടടുക്കുന്നു. മരണശയ്യയിൽനിന്ന് ഉത്തരപ്പള്ളിയാർ ഉയിർത്തെഴുന്നേല്ക്കുകയാണ്. കൈേയറ്റത്തിൽ  ഇല്ലാതായ ഉത്തരപ്പള്ളിയാറിനെ രക്ഷിക്കാൻ ദേശവാസികൾക്കൊപ്പം സ്ഥലം എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായരും  കൂടി ചേര്ന്നപ്പോഴാണ് പഴയ പ്രതാപം വീണ്ടെടുക്കാമെന്നു പ്രതീക്ഷ ഉയരുന്നത്.     
കൈയേറ്റത്തിൽ അസ്ഥിത്വ ഭീഷണി നേരിട്ട കുട്ടമ്പേരൂരാറിനെ ബുധനൂർ പഞ്ചായത്ത് മുൻകൈ എടുത്ത് ജലസമൃദ്ധമാക്കിയതിനു പിന്നാലെയാണ് ഉത്തരപ്പള്ളിയാറിനും നല്ലകാലം തെളിയുന്നത്.  
18 കി.മീ നീളമുള്ള ഉത്തരപ്പള്ളിയാറിന്റെ പ്രധാനപ്രശ്നം വൻതോതിലുള്ള കൈയേറ്റമാണ്. ആറിന്റെ കൈയേറ്റം ഒഴിപ്പിക്കുന്നതിനു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ തന്നെ മുൻകൈ എടുക്കുന്നുവെന്നതാണ് ശുഭസൂചന. ഇതിന്റെ ഭാഗമായി ആറുകൈയേറ്റം അളന്നു തിട്ടപ്പെടുത്തുന്ന സർേവയുടെ ഉദ്ഘാടനം മന്ത്രി തിങ്കളാഴ്ച മൂന്നിന് ആല അത്തലക്കടവിൽ നിർവഹിക്കും. 10 അംഗ സംഘത്തെ ഇതിനായി നിയോഗിച്ചു. 1.92 ലക്ഷം രൂപയാണ് സര്വ്വേക്ക് സര്ക്കാര് അനുവദിച്ചിരിക്കുന്നത്. 
വെണ്മണി ശാര്ങക്കാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് അച്ചന്കോവില് ആറ്റിലെ പുത്താറ്റിന്കരയില് നിന്നാണ് ഉത്തരപ്പള്ളിയാറിന്റെ ഉത്ഭവം. ആലാ, ചെറിയനാട്, പുലിയൂര് എന്നിവിടങ്ങളിലൂടെ ഒഴുകി എണ്ണയ്ക്കാട് വില്ലേജിലെ ഇല്ലിമലക്കടവില് പമ്പാ നദിയില് വന്നുചേരുന്നു. 
നിലവില് 10 കിലോമീറ്റര് ദൂരം ആറ്് ചെറുതോടാണ്. ബാക്കി ഭാഗങ്ങളില് ആറ്് കാണാനേ ഇല്ല. ഇവിടെ ആറ്് കൈേയറി കെട്ടിടങ്ങള്പോലും നിര്മിച്ചിട്ടുണ്ട്.  
     ആലാ റൂറല് ഡെവല്മെന്റ് ആന്ഡ് കള്ച്ചറല് സൊസൈറ്റി, നെടുവരംകോട് മഹാദേവക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില് വര്ഷങ്ങളായി നടത്തി വന്ന പോരാട്ടമാണ് ഇപ്പോള് ഫലം കാണുന്നത്. 
പാണ്ടനാട് എസ്.വി.എച്.എസ് സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബും  ആറിന്റെ വീണ്ടെടുപ്പിനായി നിരവധി പ്രവർത്തനങ്ങൾ നടത്തി.
 

May 04
12:53 2017

Write a Comment

Related News