SEED News

നാടറിഞ്ഞ്, നാട്ടുമാവിൻ തണലറിഞ്ഞ് കുട്ടിക്കൂട്ടം


 വിപഞ്ചിക നാട്ടറിവുസമിതി കുട്ടികൾക്കായി നടത്തിയ മാമ്പഴമേളയിൽനിന്ന്
ചേർത്തല: നാട്ടുമാവിൻ ചുവട്ടിൽ തണലറിഞ്ഞ്, മാന്പഴത്തിന്റെ രുചിയറിഞ്ഞ് വീണ്ടും കുട്ടിക്കൂട്ടം. പാട്ടുകുളങ്ങര വിപഞ്ചിക നാട്ടറിവുസമിതിയാണ് കുട്ടികൾക്കായി നാട്ടുമാവിൻ ചുവടുകളിൽ കളിക്കളമൊരുക്കിയത്. മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുമായി സഹകരിച്ചായിരുന്ന ഇത്.
                  വിവിധയിനം നാട്ടുമാമ്പഴങ്ങൾ പുതുതലമുറയ്ക്കു പരിചയപ്പെടുത്തിയാണ് മാന്പഴമേള നടത്തിയത്.  മൂവാണ്ടനും കിളിച്ചുണ്ടനും തമ്പൂരിയും നീലനും സേലനും പഴമാങ്ങയും കുട്ടികൾ പരിചയപ്പെട്ടു. വിപഞ്ചികയൊരുക്കിയ അവധിക്കാല പരിശീലനക്കളരിയുടെ ഭാഗമായായിരുന്നു പുതുതലമുറയെ നാട്ടുമാഞ്ചോട്ടിലേക്കു തിരിച്ചുനടത്തിയത്.
                  വീടുകളിൽനിന്ന് നാടൻ മാവിൻവിത്തുകൾ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. സെക്രട്ടറി വി.വിജയനാഥ്, തുറവൂർ പ്രഭാകരൻ, അശ്വതി, അഞ്ജന, അപർണ, സുവർണ എന്നിവർ നേതൃത്വം നൽകി.

May 04
12:53 2017

Write a Comment

Related News