SEED News

കൊതിയൂറും വിഭവങ്ങളുമായി മാമ്പഴോത്സവം

 
ചമ്പക്കുളം: മാതൃഭൂമി സീഡ്, ഗ്രീന്ലീഫ് നേച്ചര്, ഗൃഹലക്ഷ്മിവേദി, കോട്ടയം നേച്ചര് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് സംഘടിപ്പിച്ച മാമ്പഴോത്സവം കുട്ടികള്ക്ക് കൗതുകവും അറിവും പകര്ന്നുനല്കി. 
കണ്ടങ്കരി ദേവസ്വം ബോര്ഡ് എച്ച്.എസ്.എസില് നടന്ന ചടങ്ങ് അതിവേഗ കാര്ട്ടൂണിസ്റ്റ് ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. 
            പ്രകൃതിയെ അറിയുക എന്നതാണ് ഏറ്റവും വലിയ ജ്ഞാനം. ഇന്നത്തെ തലമുറയെ പ്രകൃതിയിലേക്ക് അടുപ്പിക്കാന് ഇത്തരം പരിപാടികള്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 മുപ്പതോളം ഇനത്തില്പ്പെട്ട മാമ്പഴങ്ങളാണ് പ്രദര്ശനത്തിനായി എത്തിച്ചത്. ഒരു കിലോയോളം തൂക്കംവരുന്ന തേങ്ങാമാങ്ങ, സിന്ധൂരനിറത്തിലുള്ള വയലാര് സിന്ദൂരമാങ്ങ, ഒരു കുലയില് നൂറോളം മാങ്ങ കായ്ക്കുന്ന കടുക്കാച്ചിമാങ്ങ എന്നിവ കുട്ടികളില് കൗതുകമുണര്ത്തി. 
                നാടന് ഇനങ്ങളായ മൂവാണ്ടന്, കിളിച്ചുണ്ടന്, കര്പ്പൂര മാങ്ങ, സുഗന്ധി എന്നിവയും പ്രദര്ശനത്തിലുണ്ടായിരുന്നു. മാമ്പൂകൊണ്ടും മാമ്പഴംകൊണ്ടും ഉണ്ടാക്കിയ വിവിധയിനം കറിക്കൂട്ടുകളും പഴച്ചാറും കുട്ടികള്ക്കായി ഒരുക്കിയിരുന്നു. മാവിന്റെയും മറ്റും സംരക്ഷണത്തെപ്പറ്റി കോട്ടയം നേച്ചര് സൊസൈറ്റി അംഗം അജയ് നീലമ്പേരൂര് ക്ലാസെടുത്തു.
                മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര് സി.സുരേഷ്കുമാര് അധ്യക്ഷത വഹിച്ചു. ഡി.വി.എച്ച്.എസ്.എസ്. പ്രന്സിപ്പല് ശോഭനാകുമാരി, മാതൃഭൂമി ആലപ്പുഴ ന്യൂസ് എഡിറ്റര് എസ്.പ്രകാശ്, ഉണ്ണികൃഷ്ണന് നായര്, സി.പി. കര്ത്താ, ജി.കെ.പാര്ത്ഥന്, ജലജാകുമാരി, അമൃതാ സെബാസ്റ്റ്യന്, സിന്ധു എന്നിവര് പ്രസംഗിച്ചു.
 തുടര്ന്ന് കുമാരി പത്മം, വി.ആര്.രജിതാകുമാരി, കെ.ടി.മോളി, എസ്.ജയശ്രീ എന്നിവര് വിവിധ മാമ്പഴവിഭവങ്ങളെ പരിചയപ്പെടുത്തി.
മാതൃഭൂമി സീഡ്, ഗ്രീന്ലീഫ് നേച്ചര്, ഗൃഹലക്ഷ്മിവേദി, കോട്ടയം നേച്ചര് ക്ലബ്ബ് എന്നിവയുടെ
 സംയുക്താഭിമുഖ്യത്തില് കണ്ടങ്കരി ദേവസ്വം ബോര്ഡ് എച്ച്.എസ്.എസില് സംഘടിപ്പിച്ച മാമ്പഴോത്സവം അതിവേഗ കാര്ട്ടൂണിസ്റ്റ് ജിതേഷ്ജി മാമ്പഴങ്ങള് കുട്ടികള്ക്ക് നല്കി ഉദ്ഘാടനം ചെയ്യുന്നു

May 13
12:53 2017

Write a Comment

Related News