SEED News

രോഗികൾക്ക് വിദ്യാർഥികളുടെ വക മുളവിശറി


കൂത്തുപറമ്പ്: നാട് കൊടുംചൂടില്‍ പൊറുതിമുട്ടുമ്പോള്‍ രോഗികള്‍ക്ക് ആശ്വാസമായി വിദ്യാര്‍ഥികള്‍ മുളവിശറി നല്‍കി. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബ്, 1997 എസ്.എസ്.എല്‍.സി. ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയായ ഡ്രീംസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നിവര്‍ ചേര്‍ന്നാണ് തലശ്ശേരി ജനറല്‍ ആസ്പത്രിയിലെ 200 രോഗികള്‍ക്ക് വിശറികളും തുണിസഞ്ചികളും വിതരണം ചെയ്തത്.
100 വിശറിയും 100 തുണിസഞ്ചികളുമാണ് നല്‍കിയത്. മധ്യവേനലവധിക്കാലത്ത് സ്‌കൂള്‍ സീഡ് ക്ലബ്ബ് അംഗങ്ങളാണ് വിശറികള്‍ നിര്‍മിച്ചത്. തലശ്ശേരി ആസ്പത്രി സൂപ്രണ്ട് ഡോ. എം.പിയൂഷ് നമ്പൂതിരിപ്പാട് രോഗികള്‍ക്ക് വിശറി നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍ അധ്യക്ഷതവഹിച്ചു. ഡോ. അജിത്ത്, ആര്‍.എം.ഒ. നദീം, മുരളി, വിനോദ് കുന്നോന്‍, വിജേഷ് വേലാണ്ടി, കെ.കെ.മുകുന്ദന്‍, പറമ്പന്‍ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ആസ്പത്രി ജീവനക്കാര്‍, സീഡ് കണ്‍വീനര്‍ കുന്നുന്‌പ്രോന്‍ രാജന്‍, വി.വി.സുനേഷ്, പി.അഖിലേഷ്, സഞ്ചയ്, അതിരഥ്, അനഘ തുടങ്ങിയ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി. കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ജില്ലാആസ്പത്രിയിലും കൂത്തുപറമ്പ് താലൂക്കാസ്പത്രിയിലും വിദ്യാര്‍ഥികള്‍ വിശറികള്‍ നിര്‍മിച്ചുനല്‍കിയിരുന്നു. ഊര്‍ജസംരക്ഷണം, പരിസ്ഥിതിസംരക്ഷണസന്ദേശം എന്നിവ ജനങ്ങളിലെത്തിക്കാനാണ് വിദ്യാര്‍ഥികളുടെ ഇത്തരം പ്രവര്‍ത്തനം.


May 13
12:53 2017

Write a Comment

Related News