SEED News

നാട്ടുമാഞ്ചോട്ടിൽ-മാമ്പഴപ്പാട്ട് മത്സരം പാട്ടെഴുതൂ സമ്മാനം നേടൂ


കേരളത്തിലെ നാട്ടുമാവുകളുടെ സംരക്ഷണത്തിനായി മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ എന്ന പദ്ധതി വിജയകരമായി മുന്നേറുകയാണ്.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കൂട്ടുകാർക്ക് ഇതാ ഒരു അടിപൊളി മത്സരം.
നാട്ടു മാഞ്ചോട്ടിൽ പദ്ധതിയ്ക്ക് ഒരു തീം സോങ്ങ് എഴുതുകയാണ് മത്സരം.
സമ്മാനാർഹമായ പാട്ടകൾക്ക് സംഗീതം പകർന്ന് പരിസ്ഥി ദിനത്തിൽ മാതൃഭൂമി ന്യൂസ്, ക്ലബ്ബ് എഫ്.എം, കപ്പ ടി.വി എന്നിവയിലൂടെ സംപ്രേക്ഷണം ചെയ്യും.
തീം സോങ്ങിന് പതിനാറ് വരിയിൽ കൂടാൻ പാടില്ല.
പ്ലസ്റ്റു വരെയുള്ള സ്കൂൾ കുട്ടികൾക്ക് പങ്കെടുക്കാം.
പാട്ടുകൾ അയയ്ക്കേണ്ട അവസാന തീയതി മെയ് 20.
പാട്ട് എഴുതി അയയ്ക്കേണ്ട വിലാസം:
മാമ്പഴപ്പാട്ടു മത്സരം
മാതൃഭൂമി വിദ്യ, എം.എം പ്രസ്, ചെറൂട്ടി റോഡ്, കോഴിക്കോട് 1.

May 14
12:53 2017

Write a Comment

Related News