SEED News

ജലസംരക്ഷണം: മാതൃഭൂമിക്ക് പിന്തുണയുമായി മമ്മൂട്ടി

 കൊല്ലം: ശാസ്താംകോട്ട ശുദ്ധ ജലതടാക സംരക്ഷണമടക്കം കുടിനീരിനുവേണ്ടിയുള്ള 
മാതൃഭൂമിയുടെ പോരാട്ടത്തിന് സര്വപിന്തുണയും നേരുന്നതായി നടന് മമ്മൂട്ടി പറഞ്ഞു.
പ്രകൃതിയെ സ്‌നേഹിക്കുന്ന ഒരു സംസ്‌കാരം വളരണം. ശാസ്താംകോട്ട ശുദ്ധജലതടാക സംരക്ഷണത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള സ്റ്റാറ്റിയൂട്ടറി അതോറിറ്റി എത്രയുംവേഗം രൂപവത്കരിക്കണം. പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് 
കോട്ടം വരുത്താത്ത രീതിയില് വൃഷ്ടിപ്രദേശത്ത് വനവത്കരണം നടത്തണം. വനംവകുപ്പിനോടൊപ്പം മാതൃഭൂമി സീഡിനും ഇക്കാര്യത്തില് നല്ല പ്രവര്ത്തനങ്ങള്  കാഴ്ചവെയ്ക്കാനാകുമെന്ന് 
മമ്മൂട്ടി പറഞ്ഞു.


May 15
12:53 2017

Write a Comment

Related News